Site icon Janayugom Online

നവംബർ ഒന്നുമുതൽ ഇ നിയമസഭ

കേരള പിറവി ദിനമായ നവംബർ ഒന്നുമുതൽ കേരള നിയമസഭ പൂർണ്ണമായും കടലാസു രഹിത ഇ നിയമസഭയായി മാറും. കേരള നിയമസഭയുടെ അഭിമാന പദ്ധതിയായ ‘ഇ’ നിയമസഭാ പ്രൊജക്ട് പൂർത്തീകരണത്തിലേക്ക് കടക്കുന്നതായി സ്പീക്കർ എം ബി രാജേഷ് അറിയിച്ചു. സഭയ്ക്കകത്ത് നടക്കുന്ന എല്ലാ നടപടികളും കടലാസ് രഹിതമാക്കുന്നതിന്റെ ഔപചാരിക ലോഞ്ചിംഗ് നവംബർ ഒന്നിന് നടക്കും. 

കോവിഡ് വ്യാപനത്തിൽ നേരിയ കുറവു വന്നിട്ടുള്ള സാഹചര്യത്തിൽ സഭയുടെ സന്ദർശക ഗാലറികളിലേക്ക് പരിമിതമായ തോതിൽ പൊതുജനങ്ങൾക്ക് പ്രവേശനം അനുവദിക്കും.സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികം സമുചിതമായി ആഘോഷിക്കുന്നതിന്റെ ഭാഗമായി കേരള നിയമസഭയുടെ ആഭിമുഖ്യത്തിൽ സെമിനാറുകൾ, ചർച്ചകൾ, കോൺഫറൻസുകൾ, സ്കൂൾ‑കോളജ് വിദ്യാർത്ഥികൾ, യുവാക്കൾ, വനിതകൾ എന്നിവർക്കായി വൈവിധ്യമാർന്ന പരിപാടികൾ തുടങ്ങിയവ സംഘടിപ്പിക്കും. 

കോവിഡ് ഭീഷണി ഒഴിയുന്ന മുറയ്ക്ക് നിയമസഭാ മ്യൂസിയം, നിയമസഭാ ലൈബ്രറി എന്നിവയുടെ വിപുലീകരണത്തിനായുള്ള പരിപാടികളും ആവിഷ്കരിക്കുമെന്ന് സ്പീക്കർ അറിയിച്ചു. 

Eng­lish Sum­ma­ry : e niya­masab­ha starts from novem­ber 1

You may also like this video :

Exit mobile version