Site iconSite icon Janayugom Online

ഇ- മാലിന്യങ്ങൾ ഇനി ഉപേക്ഷിക്കണ്ട; നഗരസഭയ്ക്ക് നൽകാം പണവും വാങ്ങാം

നഇലക്ട്രോണിക്സ് മാലിന്യങ്ങൾ ഉപേക്ഷിക്കുന്ന പതിവ് രീതി ഇനിമുതൽ മാറ്റാം. അവ പണം വാങ്ങി നഗരസഭയ്ക്ക് നൽകാം. നഗരസഭാ അംഗീകൃത ഏജൻസിയായ ക്രിസ് ഗ്ലോബലാണ് നഗരസഭയ്ക്കു വേണ്ടി ശേഖരണം നടത്തുന്നത്. ഹരിതകർമ്മ സേനാംഗങ്ങൾ വീടുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും ശേഖരിക്കുന്ന ഇ — മാലിന്യത്തിന്റെ വില സർക്കാർ ഓരോ ഇനത്തിനായി നിശ്ചയിച്ചിട്ടുണ്ട്. ശേഖരിക്കുന്നവ ക്ലീൻ കേരള കമ്പനിക്ക് കൈമാറും. ക്ലീൻ കേരള കമ്പനി ശേഖരിക്കാനുള്ള തുക ഹരിതകർമ്മ സേനയ്ക്ക് നൽകും. ക്ലീൻ കേരള കമ്പനിയാണ് ഇ — മാലിന്യങ്ങൾ പുനചംക്രമണത്തിനായി കൊണ്ടുപോകുന്നത്. ഇ- മാലിന്യങ്ങൾ അലക്ഷ്യമായി വലിച്ചെറിയുന്നത് തടയുകയാണ് ക്യാമ്പയിനിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്. 

നഗരസഭയിലെ എല്ലാ വാർഡുകളിലേയും ഹരിതകർമ്മസേന നേരിട്ട് വീടുകളും സ്ഥാപനങ്ങളും സന്ദർശിച്ച് ഇ മാലിന്യം ശേഖരിക്കുന്നതാണ്. വീടുകളിലും സ്ഥാപനങ്ങളിലുമുള്ള ഇ — മാലിന്യങ്ങൾ തയാറാക്കി ഏജൻസിക്ക് നൽകാവുന്നതാണ്. ഇ — മാലിന്യ ശേഖരണത്തിന്റെ നഗരസഭാതല ഉദ്ഘാടനം നഗരസഭാ ചെയർപേഴ്സൺ അനു ജോർജ്ജ് നിർവഹിച്ചു. ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശോഭ വിനു റവ. എബി ടി മാമ്മനിൽ നിന്ന് ഇ ‑മാലിന്യത്തിന്റെ ആദ്യശേഖരണം നടത്തി. ക്ലീൻ സിറ്റി മാനേജർ ബിനോയ് ബി ജി, ഹെൽത്ത് ഇൻസ്പെക്ടർമാരായ സുനിൽ സി, ഷൈനി പ്രസാദ്, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ മുഹമ്മദ് നിയാസ്, മീര പി എൽ, മനോജ് കുമാർ, ശ്രീലക്ഷ്മി ഷാജി, ക്രിസ് ഗ്ലോബൽ ഏജൻസി അംഗങ്ങൾ, ഹരിതകർമ്മ സേനാംഗങ്ങൾ എന്നിവർ പങ്കെടുത്തു. 

Exit mobile version