Site iconSite icon Janayugom Online

പൊതുമരാമത്ത് വകുപ്പിലെ ഓഫീസുകളില്‍ ഇ ഓഫീസ് സംവിധാനം

പൊതുമരാമത്ത് വകുപ്പിലെ മുഴുവൻ ഓഫീസുകളിലും ഇന്നു മുതൽ ഇ ഓഫീസ് സംവിധാനം നിലവിൽ വരും. വകുപ്പിലെ 716 ഓഫീസുകളിലും ഇ ഓഫീസ് സംവിധാനം സജമാക്കി കഴിഞ്ഞു. സമ്പൂർണ ഇ ഓഫീസ് പ്രഖ്യാപനം പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് തിരുവനന്തപുരത്ത് നിർവഹിക്കും. ഇ ഓഫീസ് നിലവിൽ വരുന്നതോടെ വകുപ്പിലെ ഫയൽ നീക്കം കൂടുതൽ വേഗത്തിലും സുതാര്യവും ആകും. എൻഐസി വികസിപ്പിച്ച സോഫ്റ്റ്‌വേർ ഐടി മിഷൻ മുഖേനയാണ് നടപ്പാക്കിയത്. ഓഫീസുകളിൽ നെറ്റ്‌വർക്ക് സംവിധാനം നടപ്പാക്കുന്നത് പൊതുമരാമത്ത് ഇലക്ട്രോണിക്സ് വിഭാഗമാണ്.

12 സർക്കിൾ ഓഫീസുകളിലും 68 ഡിവിഷൻ ഓഫീസുകളിലും 206 സബ്ഡിവിഷൻ ഓഫീസുകളിലും 430 സെക്ഷൻ ഓഫീസുകളിലും വിപിഎൻ നെറ്റ്‌വർക്ക് വഴിയോ കെ-സ്വാൻ വഴിയോ ബന്ധിപ്പിച്ചാണ് ഇ ഓഫീസ് സംവിധാനം നടപ്പാക്കുന്നത്. ഇതിന്റെ ഭാഗമായി സോഫ്റ്റ്‌വേറിൽ 6,900 ൽ പരം ഉദ്യോഗസ്ഥർക്ക് കൈകാര്യം ചെയ്യാനുള്ള ക്രമീകരണം നടത്തി. ഇവർക്കായുള്ള ഇ മെയിൽ ഐഡിയും നൽകി. ഫയലുകളിൽ അനാവശ്യമായ കാലതാമസം ഒഴിവാക്കാൻ കഴിയുമെന്നതും ഇതിന്റെ പ്രത്യേകതയാണ്.

eng­lish sum­ma­ry; E‑office sys­tem in the offices of the Pub­lic Works Department

you may also like this video;

Exit mobile version