Site iconSite icon Janayugom Online

ഇ‑റിക്ഷയുടെ ബാറ്ററി പൊട്ടിത്തെറിച്ച് അമ്മയ്ക്കും രണ്ട് മക്കള്‍ക്കും ദാരുണാന്ത്യം

eautoeauto

ഇലക്ട്രിക് ഓട്ടോറിക്ഷയുടെ ചാര്‍ജര്‍ പൊട്ടിത്തെറിച്ച് അമ്മയും രണ്ട് മക്കളും മരിച്ചു. ലഖ്നൗവിലാണ് സംഭവം. ഓട്ടോറിക്ഷയുടെ ബാറ്ററി ചാര്‍ജ് ചെയ്യാന്‍ ഇട്ടിരിക്കുകയായിരുന്നു. ഇത് പൊട്ടിത്തെറിച്ചുണ്ടായ അപകടമാണ് മരണത്തിലേക്ക് നയിച്ചതെന്നാണ് വിവരം.

വ്യാഴാഴ്ച പുലർച്ചെ 5 മണിയോടെയാണ് അപകടം നടന്നത്. ഈ സമയം, ഓട്ടോറിക്ഷ ഡ്രൈവറുടെ ഭാര്യയും 3 മക്കളും സഹോദര പുത്രിയും വീടിനുള്ളിൽ ഉറങ്ങുകയായിരുന്നു. ഇവർക്കിടന്നിരുന്ന മുറിയിലാണ് ഇ റിക്ഷയുടെ ബാറ്ററികൾ കുത്തിയിട്ടിരുന്നത്. ഇതിൽ ഒന്ന് പൊട്ടിത്തെറിക്കുകയായിരുന്നു. ഈ സമയം, പ്രാഥമിക കൃത്യങ്ങൾക്കായി പുറത്ത് പോയിരുന്നതിനാൽ ഭർത്താവ് തലനാരിഴയ്ക്കാണ് ര‍ക്ഷപ്പെട്ടത്. വലിയ ശബ്ദത്തോടെയാണ് ബാറ്ററി പൊട്ടിത്തെറിച്ചത്. അപകടത്തില്‍ ഗുരുതരമായി പൊള്ളലേറ്റ യുവതിയെയും നാല് കുട്ടികളെയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും മൂന്ന് കുട്ടികളും യുവതിയും മരണത്തിന് കീഴടങ്ങി. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.

Eng­lish Sum­ma­ry: E‑rickshaw bat­tery explodes, trag­ic end for moth­er and two children

You may also like this video

YouTube video player
Exit mobile version