സൗദി അറേബ്യയിൽ ഇ- വിസ സംവിധാനം നിലവിൽ വന്നു. നിലവില്‍ പാസ്പോർട്ടിൽ വിസ സ്റ്റാമ്പ് ചെയ്യുന്ന പതിവ് രീതിക്ക് പകരമാണ് പുതിയ സംവിധാനം. ക്യൂ ആർ കോഡ് വഴി വിസ ഡാറ്റകൾ വായിക്കാൻ കഴിയുന്ന വിധത്തിലാണ് പുതിയ ഇലക്ട്രോണിക് സംവിധാനം. എല്ലാ വിസകളും ഇനി മുതൽ ഇലക്ട്രോണിക് രീതിയിലേക്ക് മാറ്റും. നേരത്തെ ഉംറ വിസക്ക് മാത്രമായി സൗദി ഇ‑വിസ സംവിധാനം ഏർപ്പെടുത്തിയിരുന്നു.
ജോലി, സന്ദർശന വിസകൾ അനുവദിക്കുന്നതിനുള്ള സംവിധാനം വികസിപ്പിച്ചു, മന്ത്രാലയം നൽകുന്ന കോൺസുലാർ സേവനങ്ങൾ ഓട്ടോമേറ്റ് ചെയ്യുന്നതിനും അതിന്റെ ഗുണനിലവാരം ഉയർത്തുന്നതിനുമുള്ള നടപടിക്രമങ്ങളുടെ ഭാഗമായാണ് പുതിയ സംരംഭമെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
English summary: E‑Visa system has been implemented in Saudi Arabia
you may also like this video