Site iconSite icon Janayugom Online

ഇറാനില്‍ ഭൂചലനം: ഏഴുപേര്‍ മരിച്ചു, നിരവധി പേര്‍ക്ക് പരിക്കേറ്റു

tehrantehran

ശനിയാഴ്ച തുർക്കി അതിർത്തിക്ക് സമീപം വടക്കുപടിഞ്ഞാറൻ ഇറാനിൽ 5.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ ഏഴുപേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇറാന്റെ പടിഞ്ഞാറൻ അസർബൈജാൻ പ്രവിശ്യയിലെ പ്രദേശത്തേക്ക് രക്ഷാപ്രവർത്തകരെ അയച്ചിട്ടുണ്ടെന്നും പരിക്കേറ്റവരെ ആശുപത്രിയില്‍ എത്തിച്ചതായും അധികൃതര്‍ പറഞ്ഞു.
അതേസമയം ചിലയിടങ്ങളിലുണ്ടായ രൂക്ഷമായ മഞ്ഞുവീഴ്ച രക്ഷാപ്രവര്‍ത്തനങ്ങള്‍ വൈകിപ്പിച്ചതായും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.

Eng­lish Sum­ma­ry: Earth­quake in Iran: Sev­en dead, many injured

You may also like this video

Exit mobile version