Site iconSite icon Janayugom Online

നേപ്പാളില്‍ ഭൂചലനം ഒരു മരണം

earthquakeearthquake

പടിഞ്ഞാറന്‍ നേപ്പാളില്‍ 5.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം. ഒരാള്‍ കൊല്ലപ്പെട്ടു. നിരവധി വീടുകള്‍ തകര്‍ന്നു. ഡല്‍ഹിയിലും സമീപ പ്രദേശങ്ങളിലും ശക്തമായ പ്രകമ്പനം അനുഭവപ്പെട്ടു. മറ്റ് വടക്കന്‍ സംസ്ഥാനങ്ങളിലും ഭൂചലനം രേഖപ്പെടുത്തി.
നേപ്പാളിലെ സുധുര്‍പശ്ചിം പ്രവിശ്യയിലെ ബജുര ജില്ലയിലെ മേല മേഖലയാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. ഇന്നലെ പ്രാദേശിക സമയം ഉച്ചയ്ക്ക് ശേഷം 2.43നാണ് ഭൂചലനം അനുഭവപ്പെട്ടത്. 

ഗൗമുല്‍ റൂറല്‍ മുന്‍സിപ്പാലിറ്റി രണ്ടിലെ വന മേഖലയില്‍ പുല്ലരിഞ്ഞുകൊണ്ടിരിക്കുന്നതിനിടെ പാറ വീണാണ് 35കാരി മരിച്ചത്. ബജുര, ബജ്ഹാങ് ജില്ലകളില്‍ നിരവധി വീടുകള്‍ തകര്‍ന്നതായി പ്രവിശ്യാ പൊലീസ് അറിയിച്ചു. ഒരു ക്ഷേത്രത്തിനും വിള്ളല്‍ വീണിട്ടുണ്ട്. പരിക്കേറ്റ ഒരാള്‍ ചികിത്സയിലാണ്. 

Eng­lish Sum­ma­ry: Earth­quake in Nepal is a death

You may also like this video

Exit mobile version