ഈസ്റ്റർ ആഘോഷത്തിന് സംരക്ഷണം നൽകാൻ കഴിയില്ലെന്ന് ഡൽഹി പൊലീസ്. ഈസ്റ്റ് ഓഫ് കൈലാഷിലെ ചർച്ച് ഓഫ് ട്രാൻസ് ഫിഗറേഷൻ നൽകിയ അപേക്ഷയിലാണ് മറുപടി. ക്രമസമാധാന സാഹചര്യം പരിഗണിച്ച് സംരക്ഷണം നൽകാൻ കഴിയില്ലെന്ന് ഡിസിപി രേഖമൂലം മറുപടി നൽകി. ദേവാലയത്തിൽ എല്ലാവർഷവും നടക്കുന്ന ഈസ്റ്റർ ആഘോഷത്തിന് സംഘാടകർ പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട അപേക്ഷ നൽകാറുണ്ടെന്നും പൊലീസിനെ അയക്കാറുണ്ടായിരുന്നുവെന്നും പള്ളി അധികൃതർ പറഞ്ഞു.
ഈസ്റ്റർ ആഘോഷത്തിന് സംരക്ഷണം നൽകാന്‍ കഴിയില്ല; ഡൽഹി പൊലീസ്

