Site iconSite icon Janayugom Online

ഈസ്റ്റർ ‑ഈദ് — വിഷു സംഗമം

വനിതാകലാസാഹിതി ദുബായ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഈസ്റ്റർ ‑ഈദ് — വിഷു സംഗമം നടന്നു. ഷാർജ റോസ് വില്ലയിൽ നടന്ന സംഗമത്തിൽ യു. എ. ഇ സെൻട്രൽക്കമ്മിറ്റി പ്രസിഡൻ്റ് സുഭാഷ് ദാസ്, കോഡിനേഷൻ സെക്രട്ടറി വിത്സൻ തോമസ്, ദുബായ് യൂണിറ്റ് സെക്രട്ടറി സർഗ്ഗ റോയ് എന്നിവർ ആശംസകൾ അർപ്പിച്ചു. 

സംഗമത്തിന് മുന്നോടിയായി ഓൺലൈനിൽ നടന്ന ക്വിസ് പ്രോഗ്രാമിൽ വിജയികളായ ലീബ വിത്സൻ, ഇന്ദു ബിനു എന്നിവർക്ക് യൂണിറ്റ് പ്രസിഡൻ്റ് ജോൺ ബിനോ കാർലോസ് പുരസ്കാരങ്ങൾ നല്കി. വനിതകലാസാഹിതി ഭാരവാഹികളായ സ്മൃതി ധനുൽ, ഫാത്തിമത് ഫസ്ല, ദീപ പ്രമോദ് സംഗമത്തിന് എന്നിവർ നേതൃത്വം നല്കി.

Exit mobile version