Site iconSite icon Janayugom Online

ഈസ്റ്റർ അവധി; താംബരം ‑കൊച്ചുവേളി റൂട്ടില്‍ പ്രത്യേക ട്രെയിൻ

ഈസ്റ്റർ അവധി ദിവസങ്ങളിലെ തിരക്ക് ഒഴിവാക്കുന്നതിന് റെയില്‍വേ താംബരം ‑കൊച്ചുവേളി റൂട്ടില്‍ പ്രത്യേക ട്രെയിൻ അനുവദിച്ചു. മാർച്ച്‌ 31ന് ഉച്ചക്ക് 2.15ന് താംബരത്തു നിന്ന് പുറപ്പെട്ട് അടുത്ത ദിവസം രാവിലെ 11.30ന് കൊച്ചുവേളിയിലെത്തും വിധമാണ് സർവീസ് നടത്തുക. തിരികെ ഏപ്രില്‍ ഒന്നിന് ഉച്ചക്ക് 2.30ന് കൊച്ചുവേളിയില്‍ നിന്ന് പുറപ്പെടുന്ന ട്രെയിൻ അടുത്ത ദിവസം രാവിലെ 10.55ന് താംബരത്ത് എത്തും. കേരളത്തില്‍ പാലക്കാട്, ഒറ്റപ്പാലം, തൃശൂർ, ആലുവ, എറണാകുളം ടൗണ്‍, കോട്ടയം, ചങ്ങനാശ്ശേരി, തിരുവല്ല, ചെങ്ങന്നൂർ, മാവേലിക്കര, കായംകുളം, കൊച്ചുവേളി എന്നിവിടങ്ങളില്‍ സ്റ്റോപ്പുണ്ട്.

Eng­lish Summary:Easter hol­i­day; Spe­cial train on Tam­baram-Kochu­veli route

You may also like this video

Exit mobile version