Site iconSite icon Janayugom Online

എബോള വ്യാപനം; ഉഗാണ്ടയിലെ രണ്ട് ജില്ലകളില്‍ ലോക്‌ഡൗണ്‍

എബോള വ്യാപനത്തെത്തുടര്‍ന്ന് ഉഗാണ്ടന്‍ പ്രസിഡന്റ് യൊവേരി മുസേവെനി ര­ണ്ട് ജില്ലകളില്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചു. പ്രദേശത്തേയ്ക്ക് രാത്രി യാത്ര ചെയ്യുന്നതിനും പൊതുസ്ഥലങ്ങളില്‍ ഇറങ്ങുന്നതിനും വിലക്കുണ്ട്. സെപ്റ്റംബര്‍ 20നാണ് ആദ്യ എ­ബോള കേസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതുവരെ 58 പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും 19 പേര്‍ മധ്യ ജില്ലകളായ മുബന്‍ഡേയിലും കസാണ്ടയിലുമാണെന്നും തലസ്ഥാനമായ കംപാലയിലെത്തിയിട്ടില്ലെന്നും അധികൃതര്‍ അറിയിച്ചു. മുബന്‍ഡേയിലും ക­സാണ്ടയിലും ലോക്ഡൗണ്‍ ടെ­ലിവിഷനിലൂടെ പ്രസിഡന്റ് മു­സേവെനി പ്രഖ്യാപിക്കുകയായിരുന്നു. 21 ദിവസത്തേക്കാണ് ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്. മേഖലയിലേക്ക് ചരക്ക് ഗതാഗതം അനുവദിക്കുമെന്നും മറ്റെല്ലാ ഗതാഗത സംവിധാനങ്ങളും പൂര്‍ണമായും നിരോധിച്ചതായും അധികൃതര്‍ അറിയിച്ചു.

എബോളയ്ക്ക് എതിരെ പരമ്പരാഗത ചികിത്സാരീതികള്‍ ഉപയോഗിക്കരുതെന്നും അത്തരം രീതികള്‍ സ്വീകരിക്കുന്നവരെയും ക്വാറന്റൈയ്ന്‍ പോകാന്‍ വിസമ്മതിക്കുന്നവരെയും അറസ്റ്റ് ചെയ്യണമെന്ന് പ്രസിഡന്റ് അറിയിച്ചു. ശരീരസ്രവങ്ങളിലൂടെ പകരുന്ന എബോളയുടെ മുഖ്യലക്ഷണങ്ങള്‍ പനി, ഛര്‍ദ്ദി, വയറിളക്കം, രക്തസ്രാവം എന്നിവയാണ്. 2019ലാണ് ഉഗാണ്ടയില്‍ അവസാനമായി എബോള പടര്‍ന്നുപിടിച്ചത്.

Eng­lish Summary:Ebola out­break; Lock­down in two dis­tricts of Uganda
You may also like this video

Exit mobile version