Site icon Janayugom Online

സാമ്പത്തിക നൊബേല്‍ മന്നുപേര്‍ക്ക്

ആല്‍ഫ്രഡ് നൊബേലിന്റെ ഓര്‍മ്മയ്ക്കായി റിക്സ്ബാങ്ക് നല്‍കുന്ന സാമ്പത്തിക ശാസ്ത്ര പുരസ്കാരത്തിന് മൂന്നു പേര്‍ അര്‍ഹരായി. പുരസ്കാര തുകയുടെ പകുതി ഡേവിഡ് കാര്‍ഡും മറ്റു പകുതി ജോഷ്വ ഡി അന്‍ഗ്രിസ്റ്റും ഗ്യൂഡോ ഡബ്ല്യു ഇമ്പെന്‍സും പങ്കിടും. 

തൊഴില്‍ മേഖലയുമായി ബന്ധപ്പെട്ട സാമ്പത്തികശാസ്ത്ര പഠനങ്ങളാണ് ഡേവിഡ് കാര്‍ഡിനെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്. കാഷ്വല്‍ റിലേഷന്‍ഷിപ്പുമായി ബന്ധപ്പെട്ട മേഖലയിലെ സംഭാവനകളാണ് മറ്റ് രണ്ട് പേര്‍ക്കും പുരസ്‌കാരം നേടിക്കൊടുത്തത്. 

കനേഡിയന്‍ പൗരനായ കാര്‍ഡ് കാലിഫോര്‍ണിയ സര്‍വകലാശാലയിലെ അധ്യാപകനാണ്. യുഎസ് പൗരനായ ജോഷ്വ മസാച്യൂസെറ്റ്സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലും ഡച്ച് പൗരനായ ഗ്യൂഡോ, സ്റ്റാന്‍ഫോഡ് സര്‍വകലാശാലയിലുമാണ് സേവനമനുഷ്ഠിക്കുന്നത്.

Eng­lish Sum­ma­ry : eco­nom­ic nobel prize shared by three

You may also like this video :

Exit mobile version