Site iconSite icon Janayugom Online

800 കൊളംബിയൻ തടവുകാരെ ഇക്വഡോര്‍ നാടുകടത്തി

ഇക്വഡോറിൽ തടവിലാക്കപ്പെട്ട 800 കൊളംബിയക്കാരെ നാടുകടത്താന്‍ പ്രസിഡന്റ് ഡാനിയേൽ നോബോവ ഉത്തരവിട്ടു. റൂമിക്കാക്ക എന്നറിയപ്പെടുന്ന അതിർത്തി വഴിയാണ് തടവുകാരെ നാടുകടത്തിയത്. നോബോവ പതിവ് കൈമാറ്റ പ്രക്രിയ പാലിച്ചില്ലെന്ന് കൊളംബിയൻ അധികൃതര്‍ കുറ്റപ്പെടുത്തി. തടവുകാരെ നാടുകടത്താനുള്ള ട്രംപിന്റെ കുടിയേറ്റ വിരുദ്ധ പ്രസംഗത്തിൽ നിന്ന് നോബോവ പ്രചോദനം ഉൾക്കൊണ്ടിരിക്കുന്നുവെന്നും കൊളംബിയ ആരോപിച്ചു.
സൗഹൃദരഹിതമായ നടപടിയിൽ നയതന്ത്ര മാർഗങ്ങളിലൂടെ ശക്തമായ പ്രതിഷേധം അറിയിച്ചതായും കൊളംബിയന്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
എന്നാല്‍ നാടുകടത്തലിനെക്കുറിച്ച് ഔദ്യോഗികമായി കൊളംബിയയെ അറിയിച്ചിരുന്നുവെന്നാണ് ഇക്വഡോര്‍ സര്‍ക്കാര്‍ പറയുന്നത്. മനുഷ്യാവകാശങ്ങളെ മാനിച്ചും വ്യക്തിഗത സാഹചര്യങ്ങൾ കണക്കിലെടുത്തുമാണ് നാടുകടത്തലെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. 

Exit mobile version