Site iconSite icon Janayugom Online

ഇക്വഡോര്‍ ഖത്തറില്‍ കളിക്കും; ചിലിയുടെയും പെറുവിന്റെയും പരാതി ഫിഫ നിരസിച്ചു

ഇക്വഡോര്‍ ടീമിന്റെ യോഗ്യതക്കെതിരെ ചിലി- പെറു ദേശീയ ഫെഡറേഷനുകളുടെ പരാതി ഫിഫ നിരസിച്ചു. കൊളമ്പിയയില്‍ ജനിച്ച ബൈറന്‍ കസ്റ്റല എന്ന കളിക്കാരനെ ടീമില്‍ അംഗമാക്കിയാണു ഇക്വഡോര്‍ യോഗ്യത നേടിയതെന്നും അത് നിയമവിരുദ്ധമാണെന്നുമായിരുന്നു ചിലി- പെറു ദേശീയ ഫെഡറേഷനുകളുടെ ആരോപണം. എന്നാല്‍ ഫിഫ കണ്‍ട്രോള്‍ കമ്മീഷന്‍ ഇവരുടെ പരാതി നിരസിച്ചു.

2015 മുതല്‍ കസ്റ്റല ഇക്വഡോര്‍ ദേശീയ ജൂനിയര്‍ ടീമുകളില്‍ അംഗമായിരുന്നു. അണ്ടര്‍ 17 / 20 ടീമുകളില്‍ അംഗമായി നിരവധി ഇന്റര്‍നാഷണല്‍ മത്സരങ്ങള്‍ കളിച്ചിട്ടുള്ള ഇയാള്‍ കഴിഞ്ഞ വര്‍ഷമാണ് ലോക കപ്പ് യോഗ്യതാ മത്സരത്തിനുള്ള ഇക്വഡോര്‍ ടീമില്‍ ഇടം നേടിയത്. ടീമിലെത്തിയതിനുശേഷമാണ് അദ്ദേഹത്തിന്റെ യോഗ്യത സംബന്ധിച്ച പരാതിയുയര്‍ന്നത്. ഫിഫയുടെ തീരുമാനത്തിനെതിരെ ചിലി അന്താരാഷ്ട്ര സ്‌പോര്‍ട്‌സ് കോടതിയെ സമീപിക്കും എന്നറിയിച്ചിട്ടുണ്ട്.

Eng­lish sum­ma­ry; Ecuador will play in Qatar; FIFA did not accept the com­plaint of Chile and Peru

You may also like this video;

Exit mobile version