Site iconSite icon Janayugom Online

കെജ്‌രിവാളിനെതിരെ ഇഡി കോടതിയില്‍

എഎപി കൺവീനറും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാളിനെതിരെ കോടതിയെ സമീപിച്ച് എൻഫഴ്സ്മെന്റ് ഡയറക്ടറേറ്റ്. ഡൽഹി റോസ് അവന്യു കോടതിയിലാണ് ഇഡി പരാതി നൽകിയത്. മദ്യനയക്കേസിൽ അഞ്ച് തവണ സമൻസ് അയച്ചിട്ടും കെജ്‌രിവാൾ ഹാജരായില്ലെന്നാണ് പരാതി. പരാതിയിൽ ഏഴിന് കോടതി വാദം കേൾക്കും. 

അതേസമയം എഎപി എംഎൽഎമാരെ വിലക്കുവാങ്ങാൻ ബിജെപി ശ്രമിക്കുന്നുവെന്ന കെജ്‌രിവാളിന്റെ പരാതിയിൽ ക്രൈംബ്രാഞ്ച് വിഭാഗം വീണ്ടും അദ്ദേഹത്തിന്റെ വീട്ടിലെത്തി. കേസില്‍ നോട്ടീസ് നല്‍കുന്നതിനാണ് ഡല്‍ഹി ക്രൈംബ്രാഞ്ച് കെജ്‌രിവാളിന്റെ വീട്ടിലെത്തിയത്. കെജ്‌രിവാളിന്റെ ആരോപണത്തിനെതിരെ ഡല്‍ഹി ബിജെപി നേതൃത്വം പൊലീസ് കമ്മിഷണര്‍ സഞ്ജയ് അറോറയ്ക്ക് പരാതി നല്‍കിയിരുന്നു.

കഴിഞ്ഞ ദിവസവും ഡല്‍ഹി ക്രൈംബ്രാഞ്ച് കെജ്‌രിവാളിന്റെ വീട്ടിലെത്തിയിരുന്നു. എന്നാല്‍ നോട്ടീസ് ഔദ്യോഗികമായി കൈപ്പറ്റാന്‍ വീട്ടിലുണ്ടായിരുന്ന ജീവനക്കാര്‍ തയ്യാറായിരുന്നില്ല. എഎപി നേതാവും മന്ത്രിയുമായ അതിഷിയുടെ വീട്ടിലും നോട്ടീസ് നല്‍കുന്നതിനായി ക്രൈംബ്രാഞ്ച് എത്തിയിരുന്നു. എന്നാല്‍ അതിഷി വീട്ടില്‍ ഇല്ലാത്തതിനാല്‍ നോട്ടീസ് നല്‍കാന്‍ സാധിച്ചിരുന്നില്ല. 

Eng­lish Summary:ED against Kejri­w­al in court
You may also like this video

Exit mobile version