Site iconSite icon Janayugom Online

റാക്കറ്റന്വേഷണം ചെന്നെത്തിയത് ചന്നിയുടെ ബന്ധുവില്‍: ഒടുവില്‍ മുഖ്യമന്ത്രിയുടെ അനന്തരവന്‍ ഹണി ഇഡി അറസ്റ്റില്‍

channichanni

അനധികൃത മണൽ ഖനന കേസിൽ പഞ്ചാബ് മുഖ്യമന്ത്രി ചരൺജിത് സിങ് ചന്നിയുടെ ബന്ധുവിനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. ചന്നിയുടെ ബന്ധു ഭൂപീന്ദർ സിങ് എന്ന ഹണിയാണ് ഇഡി അറസ്റ്റിലായത്. ചന്നിയുടെ സഹോദരിയുടെ പുത്രനാണ് ഭൂപീന്ദർ സിങ്.
ജനുവരി 18ന് റെയ്ഡിൽ അനധികൃത പണം പിടികൂടിയിരുന്നു. ഇതിന്റെ ഉറവിടം സംബന്ധിച്ചും ഭൂപീന്ദർ സിങ് ഹണിയെയും രണ്ട് അടുത്ത കൂട്ടാളികളെയും അന്വേഷണ ഏജൻസി ചോദ്യം ചെയ്യും. അനധികൃത മണൽ ഖനന റാക്കറ്റിനെ ചുറ്റിപ്പറ്റിയുള്ള കള്ളപ്പണം വെളുപ്പിക്കൽ കേസ് അന്വേഷണത്തിൽ മൂവരും നിരീക്ഷണത്തിലാണ്.
നേരത്തെ, ഭൂപീന്ദർ സിങ് ഹണിയുടെ സ്വദേശം ഉൾപ്പെടെ പഞ്ചാബിലെ പത്തോളം ഇടങ്ങളിൽ രണ്ട് ദിവസം ഇഡി റെയ്ഡ് നടത്തിയിരുന്നു. റെയ്ഡിൽ 10 ലക്ഷം രൂപയും 21 ലക്ഷം രൂപയുടെ സ്വർണവും 12 ലക്ഷം രൂപയുടെ റോളക്സ് വാച്ചും കണ്ടെടുത്തിരുന്നു.

Eng­lish Sum­ma­ry: ED arrests Pun­jab CMs relative

You may like this video also

Exit mobile version