Site iconSite icon Janayugom Online

കെ ബാബുവിനെതിരെ ഇഡി കുറ്റപത്രം സമർപ്പിച്ചു

അനധികൃത സ്വത്തുസമ്പാദന കേസിൽ കെ ബാബു എംഎൽഎയ്ക്ക് തിരിച്ചടി. 2007 ജൂലായ് മുതൽ 2016 മേയ് വരെയുള്ള കാലയളവിൽ മന്ത്രിയായിരിക്കെ അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്ന പരാതിയിൽ ഇഡി കുറ്റപത്രം സമർപ്പിച്ചു. കൊച്ചി പിഎംഎൽഎ കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്.
കെ ബാബു അനധികൃതമായി 25 ലക്ഷം രൂപയുടെ സ്വത്ത് സമ്പാദിച്ചെന്ന് വ്യക്തമാക്കിക്കൊണ്ടാണ് ഇഡിയുടെ കുറ്റപത്രം. ബാബുവിനെതിരെ വിജിലൻസ് നേരത്തെ അനധികൃത സ്വത്ത് സമ്പാദനക്കേസ് എടുത്തിരുന്നു. 

ഇതിന് പിന്നാലെയാണ് ഇഡി അന്വേഷണം നടത്തിയത്. ഇഡി കുറ്റപത്രം സമർപ്പിച്ചതോടെ എംഎൽഎ വിചാരണ നേരിടേണ്ടിവരും. 25.82 ലക്ഷം രൂപയുടെ അധികസ്വത്ത് കെ ബാബുവിനുണ്ടെന്ന് വ്യക്തമാക്കി വിജിലൻസും കുറ്റപത്രം സമർപ്പിച്ചിരുന്നു. കേസുമായി ബന്ധപ്പെട്ട് കെ ബാബുവിന്റെ 25.82 ലക്ഷം രൂപയുടെ സ്വത്ത് ഇഡി കണ്ടുകെട്ടിയിരുന്നു. 

Exit mobile version