Site iconSite icon Janayugom Online

അഴിമതി കേസ്; ഫാറൂഖ് അബ്ദുള്ളക്കെതിരെ ഇഡി കുറ്റപത്രം സമർപ്പിച്ചു

ജമ്മു കശ്മീര്‍ ക്രിക്കറ്റ് അസോസിയേഷനുമായി (ജെകെസിഎ) ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) കുറ്റപത്രം സമർപ്പിച്ചു.

കള്ളപ്പണം വെളുപ്പിക്കൽ കേസിൽ പ്രതികളായ ഫാറൂഖ് അബ്ദുള്ള ഉൾപ്പെടെയുള്ളവരോട് ഓഗസ്റ്റ് 27ന് ശ്രീനഗറിലെ പ്രത്യേക പിഎംഎൽഎ കോടതിയിൽ ഹാജരാകാൻ നോട്ടീസ് നല്‍കിയിട്ടുണ്ട്.

2001 മുതൽ 2012 വരെ ഫാറൂഖ് അബ്ദുള്ള ജെകെസിഎ പ്രസിഡന്റായിരുന്നപ്പോൾ ജമ്മു കശ്മീർ സാമ്പത്തിക ക്രമക്കേടുകൾ നടന്നുവെന്ന കേസിലാണ് ഇഡി അന്വേഷണം നടക്കുന്നത്. ഫറൂഖ് അബ്ദുള്ള, അഹ്‌സൻ അഹമ്മദ് മിർസ, മിർ മൻസൂർ ഗസൻഫർ എന്നിവർക്കെതിരെയാണ് കേസ്.

ഫാറൂഖ് അബ്ദുള്ള ഉൾപ്പെടെയുള്ളവരുടെ 21.55 കോടി രൂപയുടെ സ്വത്തുക്കൾ ഇഡി കണ്ടുകെട്ടിയിരുന്നു. ജെകെസിഎയുടെ ഭാരവാഹികൾക്കെതിരെ 2018 ജൂലൈ 11ന് സിബിഐ സമർപ്പിച്ച കുറ്റപത്രത്തിന്റെ അടിസ്ഥാനത്തിലാണ് ഇഡി അന്വേഷണം ആരംഭിച്ചത്.

Eng­lish summary;ED files chargesheet against Farooq Abdul­lah in crick­et scam case

You may also like this video;

Exit mobile version