Site iconSite icon Janayugom Online

കിഫ്ബി മസാല ബോണ്ട് : മുന്‍ ധനമന്ത്രി തോമസ് ഐസക്കിന് ഇഡി നോട്ടീസ്

കിഫ്ബി മസാല ബോണ്ടിന്റെ മുന്‍ ധനമന്ത്രി ഡോ ടി എം തോമസ് ഐസക്കിന് ഇഡി വീണ്ടും സമന്‍സ് അയച്ചു. തിങ്കളാഴ്ച കൊച്ചിയിലെ ഇഡി ഓഫീസില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടാണ് നോട്ടീസ്. നേരത്തെ ഇഡി നടപടിയില്‍ തോമസ് ഐസക്കിന്റെ ഹര്‍ജി പരിഗണിച്ച ഹൈക്കോടതി കേസില്‍ തുടര്‍നടപടികള്‍ തടഞ്ഞിരിക്കുന്നു.

ഇഡി തുടർച്ചയായി സമൻസ് അയക്കുകയാണെന്നും അനാവശ്യ രേഖകൾ ഹാജരാക്കണമെന്ന് ആവശ്യപ്പെടുന്നുവെന്നും കേസിന്റെ പിന്നിൽ രാഷ്ട്രീയ താത്പര്യമാണെന്നുമായിരുന്നു തോമസ് ഐസക്കിന്റെ വാദം.ഹർജി പരിഗണിച്ച കോടതി തോമസ് ഐസക്കിന് സമൻസ് അയക്കുന്നത് നിർത്തിവെക്കാൻ നിർദേശിച്ചിരുന്നു. എന്നാൽ പിന്നീട് അന്വേഷണം തുടരാൻ ഹൈക്കോടതി അനുമതി നൽകി.

ഇതിന്റെ അടിസ്ഥാനത്തിൽ പഴയ സമൻസ് പിൻവലിച്ച് ഇഡി പുതിയത് നൽകുകയായിരുന്നു. കഴിഞ്ഞ 12 ന് ഹാജരാകാൻ നിർദേശിച്ചിരുന്നുവെങ്കിലും സാവകാശം തേടിയിരുന്നു. തുടർന്നാണ് തിങ്കളാഴ്ച ഹാജരാകാൻ ആവശ്യപ്പെട്ട് പുതുക്കിയ സമൻസ് നൽകിയത്.

Eng­lish Summary:
ED notice to for­mer Finance Min­is­ter Thomas Isaac for Kif­bi Masala Bond

You may also like this video:

Exit mobile version