ഡല്‍ഹി മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ തെലങ്കാന രാഷ്ട്രസമിതി നേതാവ് കെ കവിതയ്ക്ക് വീണ്ടും നോട്ടീസയച്ച് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ചോദ്യം ചെയ്യലിന് ഇന്ന് ഹാജരാകണമെന്ന് കാട്ടിയാണ് ഇഡി നോട്ടീസയച്ചിരിക്കുന്നത്.
കേസുമായി ബന്ധപ്പെട്ട് 2022ല്‍ കവിതയെ സിബിഐ ചോദ്യം ചെയ്തിരുന്നു. കഴിഞ്ഞ സെപ്റ്റംബര്‍ മാസത്തിലും ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ഇഡി കവിതയ്ക്ക് നോട്ടീസ് നല്‍കിയിരുന്നു. മദ്യനയ അഴിമതിക്കേസില്‍ നേരത്തെ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനും ഇഡി സമന്‍സ് അയച്ചിരുന്നു.
English Summary: ED notice to K Kavitha
You may also like this video