അനില്‍ അംബാനിയുടെ ഭാര്യ ടിനയെ ചോദ്യംചെയ്ത് എന്‍ഫോഴ്സ്മെന്റ് ഡയരക്ടറേറ്റ്. പാന്‍ഡോര പേപ്പേഴ്സ് കേസില്‍ ചൊവ്വാഴ്ച രാവിലെയാണ് ടിന ഇഡിക്കു മുന്‍പില്‍ ഹാജരായത്. അനില്‍ അംബാനിയെ തിങ്കളാഴ്ച ഇഡി മണിക്കൂറുകളോളം ചോദ്യംചെയ്തിരുന്നു. അനിലിന്റെയും ടിനയുടെയും വിദേശസ്വത്തുക്കളും നിക്ഷേപങ്ങളുമായി ബന്ധപ്പെട്ട അന്വേഷണമാണ് നടക്കുന്നതെന്ന് വിവരം. വിദേശനാണ്യ നിയമം ലംഘിച്ചെന്ന കേസാണ് ഇരുവര്‍ക്കെതിരെയുള്ളത്.
ഇവരുടെ വിദേശ സ്വത്തുക്കളെക്കുറിച്ചും നിക്ഷേപങ്ങളെക്കുറിച്ചും ഇഡി ചോദ്യം ചെയ്യുകയാണ്. ഇന്നലെ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ഇഡി നിര്‍ദേശിച്ചിരുന്നു. എന്നാല്‍ കുറച്ച് ദിവസത്തേക്ക് ടിന ഇളവ് തേടി. ചൊവ്വാഴ്ച തന്നെ ഹാജരാകാന്‍ ഇഡി വീണ്ടും സമന്‍സ് അയച്ചത്.
English Summary:ED questioned Anil Ambani’s wife
You may also like this video