Site icon Janayugom Online

ഝാർഖണ്ഡില്‍ ഇഡി റെയ്ഡ്; 30 കോടിയുടെ കള്ളപ്പണം പിടികൂടി

ED

ഝാർഖണ്ഡ് മന്ത്രി അലംഗീർ ആലമിന്റെ സഹായിയുടെ വീട്ടിൽ നിന്ന് 30 കോടി രൂപ പിടിച്ചെടുത്തതായി എൻഫോഴ്സ്മെന്റ് ഡയറക്‌ടറേറ്റ്. ഗ്രാമവികസന മന്ത്രിയായ അലംഗീർ ആലമിന്റെ പേഴ്‌സണൽ സെക്രട്ടറി സഞ്ജീവ് ലാലിന്റെ വീട്ടുജോലിക്കാരുടെ ഉടമസ്ഥതയിലുള്ള വീട്ടില്‍ നിന്നാണ് പണം കണ്ടെത്തിയതെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഇന്നലെ റാഞ്ചിയില്‍ വിവിധ കേന്ദ്രങ്ങളിലായി ഇഡി നടത്തിയ റെയ്‌ഡിലാണ് പണം പിടിച്ചെടുത്തത്. ആറ് നോട്ടെണ്ണൽ യന്ത്രങ്ങൾ ഉപയോഗിച്ചാണ് നോട്ടുകള്‍ എണ്ണി തിട്ടപ്പെടുത്തുന്നതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

ഝാർഖണ്ഡ് നിയമസഭയിലെ പാകൂർ മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എയാണ് എഴുപതുകാരനായ ആലംഗീര്‍ ആലം. കഴിഞ്ഞ വർഷം ഇഡി അറസ്‌റ്റ് ചെയ്‌ത ഗ്രാമവികസന വകുപ്പ് മുൻ ചീഫ് എൻജിനീയർ വീരേന്ദ്രകുമാർ റാമിനെതിരായ കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ടാണ് പരിശോധന നടന്നത്. റാഞ്ചിയിലെ റൂറൽ വർക്‌സ് ഡിപ്പാർട്ട്‌മെന്റിൽ ചീഫ് എന്‍ജിനീയറായിരുന്ന വീരേന്ദ്രകുമാർ റാം, ടെൻഡറുകൾ അനുവദിച്ചതിന് പകരമായി കരാറുകാരിൽ നിന്ന് 39 കോടിയോളം രൂപ കൈപ്പറ്റിയിരുന്നു. ഈ പണം ഇഡി കണ്ടുകെട്ടിയിരുന്നു. 

Eng­lish Sum­ma­ry: ED raid in Jhark­hand; 30 crore black mon­ey seized

You may also like this video

Exit mobile version