Site icon Janayugom Online

രാജസ്ഥാനിൽ കോൺഗ്രസ് നേതാക്കളുടെ വീടുകളിൽ ഇഡി റെയ്ഡ്

രാജസ്ഥാനിൽ കോൺഗ്രസ് നേതാക്കളുടെ വീടുകളിൽ ഇഡി റെയ്ഡ്. തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഘട്ടത്തിലാണ് രാജസ്ഥാൻ കോൺ​ഗ്രസ് അധ്യക്ഷൻ ​ഗോവിന്ദ് സിങ് ദൊത്താശ്രയുടെ വസതിയിലുള്‍പ്പെടെ ഇഡി റെയ്ഡ്. നിയമന പരീക്ഷയുടെ ചോദ്യപേപ്പർ ചോർച്ച വിവാദത്തെത്തുടർന്നാണ് റെയ്ഡ്. കോൺഗ്രസ് അധ്യക്ഷന്റെ വസതിക്കുപുറമേ, മഹുവയിൽനിന്നുള്ള സ്ഥാനാർഥി ഓം പ്രകാശ് ഹഡ്ലയുടെ വീട്ടിലും പരിശോധന നടക്കുകയാണ്. ഇതിനു പുറമെ മറ്റ് ആറിടങ്ങളിലും പരിശോധന നടക്കുന്നതായാണ് വിവരം. രാജസ്ഥാനിലെ മുൻ വിദ്യാഭ്യാസ മന്ത്രി കൂടിയാണ് ദൊത്താശ്ര. 

രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിന്റെ മകനും ഇഡി സമന്‍സ് നൽകി. വിദേശനാണ്യ വിനിമയ നിയമം ലംഘിച്ചു എന്നാരോപിച്ചുള്ള കേസിലാണ് മുഖ്യമന്ത്രിയുടെ മകൻ വൈഭവ് ഗെഹ്ലോട്ടിനെ ഇഡി ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചത്. വെള്ളിയാഴ്ച ജയ്പൂരിലെയോ ന്യൂഡല്‍ഹിയിലെയോ ഇഡി ഓഫീസില്‍ ഹാജരാകാനാണ് നോട്ടീസില്‍ ആവശ്യപ്പെട്ടത്. രാജസ്ഥാനില്‍ നവംബര്‍ 25 നാണ് നിയമസഭ തെരഞ്ഞെടുപ്പ്. 

Eng­lish Sum­ma­ry: ED raids hous­es of Con­gress lead­ers in Rajasthan
You may also like this video

Exit mobile version