ഝാര്‍ഖണ്ഡിലെ അനധികൃത ഖനനവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ റാഞ്ചിയിലെ പത്തിടങ്ങളിലും , രാജസ്ഥാനിലും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ വ്യാപക പരിശോധന.ഝാര്‍ഖണ്ഡിലെ മുഖ്യമന്ത്രി ഹേമന്ദ് സോറന്റെ മാധ്യമഉപദേഷ്ടാവ് അഭിഷേക് പ്രസാദുമായി ബന്ധപ്പെട്ട ഇടങ്ങളിലായിരുന്നു ഇഡി പരിശോധനഝാര്‍ഖണ്ഡിലെ ഹസരീബാഗ് ഡിഎസ്പി രാജേന്ദ്ര ദുബെ, സാഹിബ് ഗഞ്ജ് ജില്ലാ കളക്ടര്‍ റാം നിവാസ് എന്നിവര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെയാണ് ഇഡി നടപടി.
റാം നിവാസിന്റെ രാജസ്ഥാനിലെ വസതിയിലായിരുന്നു പരിശോധന. ഭൂമികുംഭകോണവുമായി ബന്ധപ്പെട്ട മറ്റൊരു കേസില്‍ മൊഴിരേഖപ്പെടുത്തണമെന്നാവശ്യപ്പെട്ട് ഹേമന്ദ് സോറന് ഇഡി ശനിയാഴ്ച സമന്‍സ് അയച്ചിരുന്നു. ഇത് ഏഴാം തവണയാണ് സോറന് ഇഡി സോറന് സമന്‍സ് അയക്കുന്നത്.
മൊഴി രേഖപ്പെടുത്താനുള്ള അവസാന അവസരമാണിതെന്ന് ഇഡി സോറന് മുന്നറിയിപ്പും നല്‍കി. എന്നാല്‍ സമന്‍സ് നിയമവിരുദ്ധമാണെന്നും തന്റെ സ്വത്തുക്കളുടെ വിശദാംശങ്ങള്‍ ഇഡിയ്ക്ക് കൈമാറിയിട്ടുണ്ടെന്നും സോറന്‍ പറഞ്ഞതായി വാര്‍ത്താഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ടുചെയ്തു. തന്റെ സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താനാണ് ഇഡി ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
English Summary:
ED searches the residence of people related to Jharkhand Chief Minister Hemand Soren
You may also like this video: