ശാരദ ചിട്ടി തട്ടിപ്പ് കേസില്‍ മുൻ ധനമന്ത്രി പി ചിദംബരത്തിന്റെ ഭാര്യ നളിനി ചിദംബരം ഉൾപ്പെടെയുള്ളവരുടെ സ്വത്തുക്കൾ ഇഡി കണ്ടുകെട്ടി. 6.3 കോടി രൂപയുടെ സ്വത്താണ് കണ്ടുകെട്ടിയത്. നളിനിയെ കൂടാതെ മുന്‍ എംഎല്‍എ ദേവേന്ദ്രനാഥ് ബിശ്വാസ്, ദേബബ്രത സർക്കാർ, അസം മന്ത്രി അഞ്ജാന്‍ ദത്ത എന്നിവരുിടെ സ്വത്തുക്കളാണ് കണ്ടുകെട്ടിയത്.
പശ്ചിമബംഗാള്‍, അസം, ഒഡിഷ സംസ്ഥാനങ്ങളില്‍ ശാരദ ഗ്രൂപ്പ് 2013 വരെയാണ് ചിട്ടി തട്ടിപ്പ് നടത്തിയത്. കേസുമായി ബന്ധപ്പെട്ട് ഇതുവരെ 600 കോടി രൂപയുടെ സ്വത്തുക്കളാണ് കണ്ടുകെട്ടിയത്. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരമാണ് നടപടിക. കൊൽക്കത്ത പൊലീസും സിബിഐയും നൽകിയ എഫ്ഐആറിന്റെ അടിസ്ഥാനത്തിലാണ് ശാരദ ഗ്രൂപ്പ് ഓഫ് കമ്പനിക്കെതിരെ ഇഡി കേസെടുത്തത്.
English Summary: ED seizes Nalini Chidambaram’s property
You may also like this video