Site icon Janayugom Online

കെജ്‌രിവാളിന് വീണ്ടും ഇഡി നോട്ടീസ്

മദ്യനയക്കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വീണ്ടും നോട്ടീസ് അയച്ചു. വ്യാഴാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാനാണ് ഇഡി ആവശ്യപ്പെട്ടിരിക്കുന്നത്. രണ്ടാമത്തെ തവണയാണ് ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ട് ഇഡി നോട്ടീസ് അയയ്ക്കുന്നത്. നവംബര്‍ രണ്ടിനാണ് ആദ്യത്തെ നോട്ടീസ് അയച്ചത്. മധ്യപ്രദേശിലെ തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ പങ്കെടുക്കണമെന്ന് കാണിച്ച് കെജ്‌രിവാള്‍ ഇഡിക്ക് മുന്നില്‍ ഹാജരായിരുന്നില്ല.

Eng­lish Sum­ma­ry: ED sum­mons Arvind Kejri­w­al again
You may also like this video

Exit mobile version