ശിവസേന പ്രസിഡന്റ് ഉദ്ദവ് താക്കറെയുടെ വിശ്വസ്തനും എംഎല്‍എയുമായ രവീന്ദ്ര വൈക്കാറിന്റെ വീട്ടില്‍ ഇഡി സംഘം റെയ്ഡ്. മുംബൈയിലെ ജോഗേശ്വരിയിലെ േ്ദ്ദേഹത്തിന്റെ വസതി, ഓഫീസുകള്‍, മാതോശ്രീ ക്ലബ്ബ് എന്നിവ ഉള്‍പ്പെടെ ഏഴ് സ്ഥലങ്ങള്‍ പരിശോധന നടത്തി. മുംബൈയിലെ ആഡംബര ഹോട്ടൽ നിർമാണത്തിലെ ക്രമക്കേടുമായി ബന്ധപ്പെട്ടാണ് നടപടി. 64 കാരനായ വൈകർ, മഹാരാഷ്ട്ര നിയമസഭയിൽ ജോഗേശ്വരി ഈസ്റ്റ് മണ്ഡലത്തെ പ്രതിനിധീകരിക്കുന്നു.
അദ്ദേഹത്തിന്റെ ബിസിനസ് പങ്കാളിയുടെയും ഇടങ്ങളിലും റെയ്ഡ് നടന്നു. മുംബൈ മുനിസിപ്പൽ കോർപ്പറേഷന്റെ ഭൂമി ദുരുപയോഗം ചെയ്ത് അവിടെ ആഡംബര ഹോട്ടലും ക്ലബ്ബും സ്ഥാപിച്ചു എന്നാണ് ആരോപണം. വർഷങ്ങളോളം മുംബൈ മുനിസിപ്പൽ കോർപ്പറേഷന്റെ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനായിരുന്നു.
പൂന്തോട്ടത്തിനായി റിസർവ് ചെയ്ത പ്ലോട്ടിൽ പഞ്ചനക്ഷത്ര ഹോട്ടൽ നിർമ്മിക്കുന്നതിന് നിയമസഭാംഗം അനധികൃതമായി അനുമതി നേടിയെന്ന് ആരോപിച്ച് മുംബൈ പോലീസിന്റെ സാമ്പത്തിക കുറ്റകൃത്യ വിഭാഗം (ഇഒഡബ്ല്യു) എഫ്‌ഐആറിൽ നിന്നാണ് ഇഡിയുടെ കള്ളപ്പണം വെളുപ്പിക്കൽ കേസ്. ഈ ഇടപാട് ബ്രിഹൻമുംബൈ മുനിസിപ്പൽ കോർപ്പറേഷന് (ബിഎംസി) വൻ നഷ്ടമുണ്ടാക്കിയെന്നാണ് ആരോപണം
English Summary:
ED team raids Shiv Sena MLA Ravindravaikar’s house
You may also like this video: