നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കോൺഗ്രസ് അദ്ധ്യക്ഷ സോണിയാഗാന്ധിയെ ഇഡി ഇന്നും ചോദ്യം ചെയ്യും. ഇന്ന് രാവിലെ പതിനൊന്ന് മണിക്ക് ഹാജരാകണമെന്നാണ് നിര്‍ദ്ദേശം. ഇന്നലെ ആറ് മണിക്കൂറായിരുന്നു ചോദ്യം ചെയ്യല്‍. കോണ്‍ഗ്രസ് ഇഡി നീക്കത്തിനെതിരെ ഇന്നും പ്രതിഷേധത്തിലാണ്. പാര്‍ലമെന്റിന്റെ പുറത്തും പ്രതിഷേധ പരിപാടികല്‍ സംഘടിപ്പിക്കും.
ഇന്നലെ പ്രതിഷേധ മാര്‍ച്ചില്‍ പങ്കെടുത്ത രാഹുല്‍ ഉള്‍പ്പെടെയുള്ളവരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. കഴിഞ്ഞ രണ്ട് ദിവസമായി 55 ചോദ്യങ്ങളാണ് സോണിയയോട് ചോദിച്ചത്. സോണിയ അറിയാതെ പാര്‍ട്ടി പ്രധാന അധികാരകേന്ദ്രങ്ങളില്‍ കമ്പനിയുടെ മറ്റ് ഇടപാടുകള്‍ നടക്കില്ലെന്ന് ഇഡി അറിയിച്ചു. അസോസിയേറ്റ് ജേർണലിനെ ഏറ്റെടുക്കുന്നത് മുന്നോടിയായിട്ടുള്ള സാമ്പത്തിക ഇടപാടുകൾ നടന്നത് സോണിയ ഗാന്ധിയുടെ നേതൃത്വത്തിലാണെന്നാണ് ഇഡിയുടെ അനുമാനം.
English Summary:ED will question Sonia today; Congress protests are strong
You may also like this video