സ്വര്‍ണ്ണക്കടത്ത് കേസില്‍ സ്വപ്ന സുരേഷിനെ ഇഡി ഇന്ന് വീണ്ടും ചോദ്യം ചെയ്യും. കൊച്ചിയിലെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ ഓഫീസിലാകും സ്വപ്ന ഹാജരാകുക. സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട് മാധ്യമങ്ങള്‍ക്ക് മുന്നില്‍ നടത്തിയ പുതിയ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിലാണ് സ്വപ്നയ്ക്ക് ഇഡി നോട്ടീസയച്ചത്.
മുഖ്യമന്ത്രിക്കെതിരെ മൊഴി നല്കാന് ഇ ഡി ഉദ്യോഗസ്ഥര്‍ സമ്മര്‍ദ്ദം ചെലുത്തിയെന്ന് വ്യക്തമാക്കുന്ന സ്വപ്നയുടെ ശബ്ദ രേഖ നേരത്തേ പുറത്തുവന്നിരുന്നു. എന്നാല്‍ ശിവശങ്കറിന്റെ നിര്‍ദേശപ്രകാരമാണ് ആ ശബ്ദരേഖ താന്‍ പുറത്തുവിട്ടതെന്നാണ് സ്വപ്നയുടെ പുതിയ വെളിപ്പെടുത്തല്‍. പിന്നാലെയാണ് ഇഡി ചോദ്യം ചെയ്യലിനായി നോട്ടീസയച്ചത്.
English summary; ED will question Swapna Suresh today
You may also like this video;