Site iconSite icon Janayugom Online

എടപ്പാൾ ഇനിമുതൽ വേഗത്തിൽ ഓടും; മേൽപ്പാലം ഉദ്‌ഘാടനം നാളെ

edappaledappal

തൃശ്ശൂര്‍ — കുറ്റിപ്പുറം സംസ്ഥാന പാതയിലെ എടപ്പാള്‍ മേല്‍പാലം നാളെ രാവിലെ 10 ന്‌ മന്ത്രി മുഹമ്മദ്‌ റിയാസ്‌ നാടിന്‌ സമർപ്പിക്കും. ജനങ്ങളുടെ ഏറെക്കാലത്തെ സ്വപ്‌നമാണ് സഫലമാകുന്നത്. പാലം യാഥാർഥ്യമായതോടെ എടപ്പാളിലെ ഗതാഗത തടസ്സത്തിന് പരിഹാരമാകും.

പാ​ല​ത്തി​ന്‍റെ നാ​ട മു​റി​ക്ക​ൽ പരിപാടിക്കു​ശേ​ഷം കു​റ്റി​പ്പു​റം റോ​ഡി​ൽ ബൈ​പാ​സ് റോ​ഡി​ന് ഏ​തി​ർ​വ​ശ​ത്തെ ഒ​ഴി​ഞ്ഞ സ്ഥ​ല​ത്ത് ഔ​ദ്യോ​ഗി​ക ച​ട​ങ്ങ് ന​ട​ക്കും. ചടങ്ങില്‍ കെ ടി ജലീല്‍ എംഎല്‍എ അധ്യക്ഷനാകും. മന്ത്രിമാരായ വി അബ്‌ദുറഹിമാൻ, കെ എൻ ബാലഗോപാൽ, ഇ ടി മുഹമ്മദ് ബഷീർ എം പി, എംഎൽഎമാരായ പി നന്ദകുമാർ, ആബിദ് ഹുസൈൻ തങ്ങൾ തുടങ്ങി ജനപ്രതിനിധികളും വിവിധ രാഷ്ട്രീയ കക്ഷി – തദ്ദേശ സ്ഥാപന പ്രതിനിധികളും വ്യാപാരികളും നാട്ടുകാരും പരിപാടിയില്‍ പങ്കാളികളാകും.

13.6 കോടി രൂപ ചെലവിലാണ്‌ പാലം നിര്‍മാണം പൂര്‍ത്തിയാക്കിയത്.മേയ് 20 ന് സത്യപ്രതിജ്ഞ ചെയ്‌ത ശേഷം നിരവധി തവണ മേല്‍പ്പാലം സന്ദര്‍ശിക്കുകയും നിര്‍മാണ പുരോഗതി വിലയിരുത്തുകയും ചെയ്‌തിരുന്നതായി മന്ത്രി മുഹമ്മദ്‌ റിയാസ്‌ പറഞ്ഞു. മന്ത്രി ഓഫീസില്‍ നിന്നും പ്രവൃത്തിയുടെ പുരോഗതി കൃത്യമായി പരിശോധിച്ചു.

ഓരോ പ്രവൃത്തിക്കും സമയക്രമം നിശ്ചയിച്ച് നല്‍കിയും അത് പരിശോധിച്ചുമാണ് മേല്‍പാലം നിര്‍മാണം ഇത്ര വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ സാധിച്ചത്. പാലം പ്രവൃത്തിയുമായി ബന്ധപ്പെട്ട് എല്ലാ നിലയിലും ഇടപെട്ട കെ ടി ജലീല്‍ എംഎല്‍എയ്ക്കും പ്രവൃത്തിയുമായി സഹകരിച്ച എടപ്പാള്‍ ജനതയ്ക്കും പ്രത്യേകം നന്ദി. നിശ്ചയിച്ച പ്രകാരം പ്രവൃത്തി പൂര്‍ത്തീകരിച്ച ഉദ്യോഗസ്ഥരെയും ജീവനക്കാരെയും നിര്‍മാണ തൊഴിലാളികളെയും അഭിനന്ദിക്കുന്നുവെന്നും മന്ത്രി പറഞ്ഞു.

Eng­lish Sum­ma­ry: Eda­pal will no longer run fast; The fly­over will be inau­gu­rat­ed tomorrow

You may also like this video:

Exit mobile version