Site iconSite icon Janayugom Online

വിദ്യാഭ്യാസ കാവിവല്ക്കരണം: കാക്കി നിക്കര്‍ കത്തിക്കല്‍ പ്രതിഷേധത്തിന് അടിവസ്ത്രം അയച്ചുകൊടുത്ത് ആര്‍എസ്എസ്

underwearunderwear

പാഠപുസ്തകങ്ങളിലെ കാവിവല്ക്കരണത്തില്‍ പ്രതിഷേധിച്ച് കര്‍ണാടകയില്‍ എന്‍എസ്‌യു നടത്തിയ പ്രതിഷേധത്തിന് ആര്‍എസ്എസിന്റെ നിലവാരമില്ലാത്ത മറുപടി. കോണ്‍ഗ്രസ് നേതാവ് സിദ്ധരാമയ്യയുടെ ആഹ്വാനപ്രകാരം സംസ്ഥാന വിദ്യാഭ്യാസ മന്ത്രിയുടെ വസതിക്കു മുന്നില്‍ ആര്‍എസ്എസ് പ്രതീകമായ കാക്കിനക്കര്‍ കൂട്ടിയിട്ട് കത്തിച്ചിരുന്നു. പ്രതിഷേധത്തിന് അണിനിരന്ന എന്‍എസ്‌യു പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റും ചെയ്തു. ഇതോടെ വിദ്യാഭ്യാസ രംഗത്തെ ആര്‍എസ്എസ് അജണ്ടയ്ക്കെതിരെ കൂടുതല്‍ കേന്ദ്രങ്ങളില്‍ കാക്കി നിക്കര്‍ കത്തിക്കുമെന്ന് സിദ്ധരാമയ്യ പ്രസ്താവിച്ചു.

ഇതിനെതിരെ കോണ്‍ഗ്രസ് ആസ്ഥാനത്തേക്ക് അടിവസ്ത്രങ്ങള്‍ കൊറിയര്‍ ആയി അയച്ചാണ് ആര്‍എസ്എസ് പ്രതികരിച്ചത്. ഈ നിലപാട് സംഘ്പരിവാര്‍ പ്രവര്‍ത്തകര്‍ ആഘോഷിക്കുന്നുവെങ്കിലും സമൂഹത്തില്‍ ആര്‍എസ്എസിനെതിരെ മോശം പ്രതികരണമാണ് ഉയരുന്നത്.

ആര്‍എസ്എസ് ആശയങ്ങള്‍ പാഠപുസ്തകങ്ങളില്‍ അടിച്ചേല്‍പ്പിക്കുന്നത് വിദ്യാഭ്യാസ മേഖലയെ തകര്‍ക്കുകയാണ്. ശ്രീനാരായണ ഗുരു, പെരിയാര്‍ രാമസ്വാമി നായ്ക്കര്‍ തുടങ്ങിയവെരക്കുറിച്ചുള്ള ഭാഗങ്ങള്‍ ഒഴിവാക്കി പകരം ആര്‍എസ്എസ് സ്ഥാപകന്‍ ഹെഡ്ഗേവാറിന്റെ പ്രസംഗം ഉള്‍പ്പെടുത്തിയിരുന്നു. സിലബസ് പരിഷ്കരണ സമിതിയുടെ തീരമാനങ്ങള്‍ റദ്ദാക്കണമെന്നതാണ് പ്രതിഷേധക്കാരുടെ ആവശ്യം. വിദ്യാഭ്യാസ മന്ത്രിയുടെ വസതിക്ക് മുന്നില്‍ പ്രതിഷേധിച്ച 15 എൻഎസ്‌യു പ്രവര്‍ത്തകരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മന്ത്രിയുടെ വീടാക്രമിക്കാന്‍ പ്രതിഷേധക്കാര്‍ ശ്രമിച്ചെന്നായിരുന്നു ബിജെപി ആരോപണം.

Eng­lish Sum­ma­ry: Edu­ca­tion­al saf­fro­ni­sa­tion: The non-stan­dard response of the RSS against the protest

You may like this video also

Exit mobile version