ബൂസ്റ്റര്‍ ഡോസ് സ്വീകരിച്ചില്ലെങ്കില്‍ ആറ് മാസത്തിനുള്ളിൽ കോവിഡ് വാക്സിന്റെ ഫലപ്രാപ്തി കുറയുമെന്ന് പഠനം. ലാൻസെറ്റ് റെസ്‌പിറേറ്ററി മെഡിസിൻ ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
കോവിഡ് വാക്സിന്റെ രണ്ട് ഡോസ് സ്വീകരിച്ചവര്‍50–100 ദിവസങ്ങള്‍ക്കിടയില്‍ ആശുപത്രിയില്‍ ചികിത്സ തേടുന്ന എണ്ണത്തില്‍ 94 ശതമാനം കുറവ് കണ്ടെത്തിയിട്ടുണ്ട്. എന്നാൽ ഇത് 200–250 ദിവസങ്ങൾ കഴിയുമ്പോള്‍ 80.4 ശതമാനമായി കുറയുന്നു. അതായത് ആറു മാസങ്ങള്‍ പിന്നിടുമ്പോള്‍ കോവിഡ് വാക്സിന്റെ ഫലപ്രാപ്തി കുറയുമെന്ന് പഠനത്തില്‍ പറയുന്നു.
രണ്ടാമത്തെ ഡോസിന് ശേഷം ആറ് മാസത്തിനുള്ളിൽ ഗുരുതര കോവിഡ് രോഗത്തിനെതിരെ വാക്സിൻ സംരക്ഷണത്തിൽ കുറവ് കാണുന്നുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെയും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അതിനാല്‍ ബൂസ്റ്റര്‍ ഡോസ് സ്വീകരിക്കേണ്ടത് ആവശ്യമാണെന്ന് പഠനം വ്യക്തമാക്കുന്നു.
വാക്സിന്റെ ഫലപ്രാപ്തി സമയ പരിധി കണ്ടെത്തുന്നതിനൊപ്പം ഇതിനെ പ്രതികൂലമായി ബാധിക്കുന്ന ഘടകങ്ങളെക്കുറിച്ചും ലാന്‍സെറ്റിന്റെ പഠനത്തില്‍ പറയുന്നുണ്ട്. പ്രായം കൂടിയവര്‍, കാന്‍സര്‍, അവയവമാറ്റം, കിഡ്നി സംബന്ധമായ അസുഖങ്ങളുള്ളവര്‍, രക്തസമ്മര്‍ദ്ദം, ഹൃദയതകരാര്‍, സ്വീകരിച്ച വാക്സിന്‍ തുടങ്ങിയവയെല്ലാം വാക്സിന്റെ ഫലപ്രാപ്തി കാലാവധിയെ പ്രതികൂലമായി ബാധിക്കുമെന്നും പഠനത്തില്‍ കണ്ടെത്തിയിട്ടുണ്ട്.
English Summary: If the booster is not taken, the effectiveness of the covid wax is only six months
You may like this video also