Site iconSite icon Janayugom Online

ഉക്രെയ്നില്‍ കുടുങ്ങിക്കിടക്കുന്നവരെ രക്ഷപെടുത്താനുള്ള നടപടികള്‍ ഊര്‍ജിതമാക്കണം: ബിനോയ് വിശ്വം

റഷ്യന്‍ സൈനിക നടപടിയെത്തുടര്‍ന്ന് ഉക്രെയ്നില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ രക്ഷപെടുത്തുന്ന നടപടിയിലെ പോരായ്മകള്‍ ചൂണ്ടിക്കാണിച്ച് ബിനോയ് വിശ്വം എംപി പ്രധാനമന്ത്രി നരേന്ദ്രമോഡിക്ക് കത്തയച്ചു.

ഉക്രെയ്‌നില്‍ സംഘര്‍ഷം മുന്‍കൂട്ടി കണ്ട് രക്ഷാപ്രവര്‍ത്തനം നടത്താന്‍ സര്‍ക്കാരിന് കഴിയാതിരുന്നത് തീര്‍ത്തും ദൗര്‍ഭാഗ്യകരമാണ്. ആക്രമണങ്ങള്‍ക്കും ഷെല്ലിങ്ങുകള്‍ക്കും ഇടയിലൂടെ സുരക്ഷിതമായ സ്ഥലത്തേയ്ക്ക് എത്തിച്ചേര്‍ന്നതിന് ശേഷം മാത്രമാണ് വിദ്യാര്‍ത്ഥികള്‍ക്ക് സഹായം ലഭിച്ചത്.

ഇന്ത്യയുടെ നയതന്ത്രബന്ധം ഉപയോഗപ്പെടുത്തി കുടുങ്ങിപ്പോയ സ്ഥലങ്ങളിലേക്ക് സഹായമെത്തിക്കാന്‍ ഇന്ത്യയ്ക്ക് കഴിഞ്ഞില്ല. രൂക്ഷമായ ആക്രമണങ്ങള്‍ നടക്കുന്ന സുമി, കാര്‍കീവ് നഗരങ്ങളില്‍ ഇനിയും ഇന്ത്യക്കാര്‍ കുടുങ്ങിക്കിടക്കുകയാണ്. സ്വയം രക്ഷപെടാന്‍ ആവശ്യപ്പെടാതെ അവരെ തിരിച്ചെത്തിക്കാനുള്ള നടപടികള്‍ ഊര്‍ജിതമാക്കണമെന്നും ബിനോയ് വിശ്വം കത്തില്‍ ആവശ്യപ്പെട്ടു.

eng­lish sum­ma­ry; Efforts should be inten­si­fied to res­cue those trapped in Ukraine: Binoy Vishwam

you may also like this video;

Exit mobile version