അമ്പത്തൂരിൽ വെജിറ്റേറിയൻ ഹോട്ടലിൽ മുട്ടദോശ നൽകിയില്ലെന്ന് ആരോപിച്ച് ഹോട്ടൽ ഉടമയെ വെട്ടിപ്പരുക്കേൽപ്പിച്ചു. പൂന്തമല്ലിക്ക് അടുത്തായി സെമ്പാരമ്പാക്കം പ്രദേശത്ത് ഹോട്ടൽ നടത്തുന്ന പ്രിൻസിനാണ് (45) വെട്ടേറ്റത്. ആക്രമണം നടത്തിയത് സ്ഥിരം മോഷ്ടാക്കളായ മൂന്നംഗസംഘമാണെന്ന് പൊലീസ് പറഞ്ഞു . മണികണ്ഠൻ, ശശികുമാർ, മുത്തു എന്നിവരെ പൊലീസ് പിടികൂടി. മറ്റൊരു ചായക്കടയിലും ഇവർ പ്രശ്നമുണ്ടാക്കിയിരുന്നു.ഇവർ മദ്യപിച്ചെത്തിയ ശേഷം
ഭക്ഷണത്തിന് പണം നൽകാൻ വിസമ്മതിക്കുകയും കടയിൽ ഒളിപ്പിച്ചുവെച്ച കത്തി ഉപയോഗിച്ച് കടയിലെ സാധനങ്ങൾ അടിച്ചു തകർക്കുകയും ചെയ്ത കേസിലും ഇവർ പ്രതികളാണ് . സെമ്പാരമ്പാക്കം വനമേഖലയിൽ ഒളിച്ചിരിക്കുകയായിരുന്ന പ്രതികളെ പൊലീസ് പിടികൂടി.
വെജിറ്റേറിയൻ ഹോട്ടലിൽ മുട്ടദോശ നൽകിയില്ല; ഹോട്ടൽ ഉടമയെ വെട്ടിപ്പരുക്കേൽപ്പിച്ച പ്രതികള്‍ പിടിയിൽ
