Site iconSite icon Janayugom Online

16 വയസ്സിന് താഴെയുള്ള കുട്ടികളുടെ സമൂഹമാധ്യമ ഉപയോഗം നിരോധിച്ച് ഈജിപ്റ്റ്

16 വയസ്സിന് താഴെയുള്ള കുട്ടികൾ സമൂഹമാധ്യമം ഉപയോഗിക്കുന്നത് നിരോധിക്കാൻ ഒരുങ്ങി ഈജിപ്റ്റ്. ഓസ്‌ട്രേലിയയ്ക്ക് പിന്നാലെയാണ് ഈജിപ്റ്റിന്റെ നടപടി. കുട്ടികളുടെ സമൂഹമാധ്യമ ഉപയോഗത്തെ നിയന്ത്രിക്കുന്ന കർശനമായ നിയന്ത്രണങ്ങൾ ഈജിപ്ഷ്യൻ പാർലമെന്‍റ് പരിഗണിക്കുകയാണ്. കുട്ടികള്‍ളെ ദോഷകരമായ ഫലങ്ങളിൽ നിന്നും സംരക്ഷിക്കുന്നതിനായിയാണ് രാജ്യം ഈ നടപടി സ്വീകരിച്ചത്. 

നിയമം നടപ്പിലാക്കുന്നതിന് മുമ്പ് വിദഗ്ധരുമായി കൂടിയാലോചിക്കുമെന്ന് പാർലമെന്‍റ് വ്യക്തമാക്കി. കുട്ടികളുടെ ചിന്തകളെയും പെരുമാറ്റത്തെയും സ്വാധീനിക്കുന്ന ഭീഷണികളിൽ നിന്ന് അവരെ സംരക്ഷിക്കുന്ന ചട്ടക്കൂട് സൃഷ്ടിക്കുക എന്നതാണ് ലക്ഷ്യം. അടുത്തിടെ ഈജിപ്ഷ്യൻ പ്രസിഡന്റ് അബ്ദുൽ‑ഫത്താഹ് അൽ‑സിസി കുട്ടികളുടെ സമൂഹമാധ്യമ ഉപയോഗം പരിമിതപ്പെടുത്തണമെന്ന് പറഞ്ഞിരുന്നു. കുട്ടികൾ സമൂഹമാധ്യമം ബുദ്ധിപൂർവ്വം ഉപയോഗിക്കാൻ പ്രായമാകുന്നതുവരെ അതിൽ നിന്ന് അകറ്റി നിർത്തണമെന്നാണ് അദ്ദേഹം പറഞ്ഞത്.

Exit mobile version