Site iconSite icon Janayugom Online

ഇവിഎം പരിശോധനയ്ക്ക് തെരഞ്ഞെടുപ്പ് കമ്മിഷന് ലഭിച്ചത് എട്ട് പരാതികള്‍

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇലക്ട്രോണിക്സ് വോട്ടിങ് മെഷിന്‍ പരിശോധനയ്ക്കായി തെരഞ്ഞെടുപ്പ് കമ്മിഷന് ലഭിച്ചത് എട്ട് പരാതികള്‍.
ആറു സംസ്ഥാനങ്ങളിലെ എട്ട് നിയമസഭ മണ്ഡലങ്ങളിലെ ഇവിഎമ്മുകളാണ് പരിശോധിക്കുക. നേരത്തെ സ്ഥാനാര്‍ത്ഥികളുടെ ആവശ്യം പരിഗണിച്ച് ഇവിഎം പരിശോധിക്കുന്നതില്‍ തെറ്റില്ലെന്ന് കോടതി ഉത്തരവില്‍ ചൂണ്ടിക്കാട്ടിയിരുന്നു. നേരിയ വോട്ടുകള്‍ക്ക് പരാജയപ്പെട്ട എട്ട് സ്ഥാനാര്‍ത്ഥികളാണ് ഇവിഎം പരിശോധിക്കാന്‍ അനുമതി തേടിയിരിക്കുന്നത്.

സ്ഥാനാര്‍ത്ഥികള്‍ 47,200 രൂപ ഒരോ ഇവിഎം സെറ്റിനും കെട്ടിവെയ്ക്കണം. ഭരണപരമായ ചെലവ്, സിസിടിവി പരിശോധന, വൈദ്യുതി ചാര്‍ജ് അടക്കമുള്ള തുകയാണ് സ്ഥാനാര്‍ത്ഥികളില്‍ നിന്നും ഈടാക്കുന്നത്. കൃത്രിമം ശരിയെന്ന് കണ്ടെത്തിയാല്‍ പരാതി നല്‍കിയവരെ വിജയികളായി പ്രഖ്യാപിക്കുകയും കെട്ടിവെച്ച തുക തിരികെ ലഭിക്കുകയും ചെയ്യും. അല്ലാത്ത പക്ഷം തുക നഷ്ടപ്പെടും. 

Eng­lish Summary:Eight com­plaints for EVM inspection
You may also like this video

Exit mobile version