Site iconSite icon Janayugom Online

കൃഷ്ണഗിരിയില്‍ പടക്ക ഗോഡൗണില്‍ തീപിടിത്തം; എട്ടുപേര്‍ മരിച്ചു

തമിഴ്നാട് കൃഷ്ണഗിരിയില്‍ പടക്ക ഗോഡൗണിലുണ്ടായ വന്‍ സ്‌ഫോടനത്തില്‍ മൂന്ന് സ്ത്രീകൾ ഉൾപ്പെടെ എട്ട് പേർ മരിച്ചു. 12 പേർക്ക് പരിക്കേറ്റു. പടക്കക്കട ഉടമ രവി, ഭാര്യ ജയശ്രീ, മകൾ റിതിക, മകൻ റിതീഷ്, ഹോട്ടൽ കടയുടമ രാജേശ്വരി, അയൽവാസികളായ ഇബാറാഹിം, ഇമ്രാൻ എന്നിവരാണു മരിച്ചത്.

ശനിയാഴ്ച രാവിലെ കൃഷ്ണഗിരി പഴയപെട്ടി മേഖലയില്‍ പടക്ക സാമഗഗ്രികള്‍ സൂക്ഷിച്ച ഗോഡൗണിലാണ് സംഭവം. അപകടത്തില്‍ പരിക്കേറ്റവരെ കൃഷ്ണഗിരിയിലെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.

Eng­lish Sum­ma­ry: Eight die in Krish­na­giri fire­crack­er godown accident
You may also like this video

Exit mobile version