Site iconSite icon Janayugom Online

തമിഴ്നാട്ടില്‍ നിന്നുള്ള എട്ട് മത്സ്യത്തൊഴിലാളികള്‍ ശ്രീലങ്കയില്‍ അറസ്റ്റിലായി

തമിഴ്നാട്ടിൽ നിന്നുള്ള എട്ട് മത്സ്യത്തൊഴിലാളികൾ ശ്രീലങ്കയിൽ അറസ്റ്റിലായതായി വിവരം. ശ്രീലങ്കയുടെ സമുദ്രാതിർത്തി ലംഘിച്ചുവെന്നാരോപിച്ചാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഞായറാഴ്ച പുലർച്ചെ ശ്രീലങ്കൻ നാവികസേന മത്സ്യത്തൊഴിലാളികളെ അറസ്റ്റ് ചെയ്തതായാണ് റിപ്പോർട്ട്. 

രാമേശ്വരത്ത് നിന്നുള്ള മത്സ്യത്തൊഴിലാളികളാണ് ശ്രീലങ്കൻ നാവികസേനയുടെ പിടിയിലായത്. മത്സ്യബന്ധനത്തിന് പോയി കരയിലേക്ക് മടങ്ങുന്നതിനിടെയാണ് ഇവർ അറസ്റ്റിലായത്. ഇവരുടെ ബോട്ടും പിടിച്ചെടുത്തു. കൂടുതൽ അന്വേഷണത്തിനായി മത്സ്യത്തൊഴിലാളികളെ തലൈമന്നാർ നാവിക ക്യാമ്പിലേക്ക് കൊണ്ടുപോയതായും റിപ്പോർട്ടുണ്ട്. 

Exit mobile version