പശ്ചിമ ബംഗാൾ ഗവർണർ ജഗ്ദീപ് ധൻഖർ രാംപൂർഹട്ടിൽ എട്ട് പേരുടെ മരണം ഭയാനകമെന്ന് വിശേഷിപ്പിച്ചതിന് പിന്നില്‍ ആദ്ദേഹത്തിന്‍രെ രാഷട്രീയമാണെന്നു പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി അഭിപ്രായപ്പെട്ടു.
മരണമുണ്ടായതിനു മണിക്കൂറുകൾക്ക് അകം തന്നെ സംസ്ഥാനം അക്രമത്തിന്റെയും നിയമലംഘനത്തിന്റെയും പിടിയിലാണെന്ന് ഗവര്‍ണര്‍ അഭിപ്രായപ്പെട്ടു.തുടര്‍ന്നാണ് ഗവര്‍ണരുടെ അഭിപ്രായത്തില്‍ രാഷട്രീയ സൂചനകളുണ്ടെന്നു മുഖ്യമന്ത്രി പറഞത്. ഇത്രയും മാന്യമായ ഒരു ഭരണഘടനാ പദവി വഹിക്കുന്ന ഒരാൾക്ക് ചേര്‍ന്നതരത്തിലുള്ള അഭിപ്രായങ്ങൾ അല്ല അദ്ദേഹത്തിന്‍റെ ഭാഗത്തു നിന്നും ഉണ്ടാകുന്നതെന്നും അനാവശ്യ പ്രസ്താവനകൾ നടത്തുന്നതിൽ നിന്ന് വിട്ടുനിൽക്കണമെന്നും അവർ അഭ്യർത്ഥിച്ചു.
ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസിന്റെ പ്രാദേശിക നേതാവിനെ കൊലപ്പെടുത്തിയതിന് തൊട്ടുപിന്നാലെ ബിർഭും ജില്ലയിലെ രാംപൂർഹട്ടിനടുത്തുള്ള ഗ്രാമത്തിൽ രണ്ട് കുട്ടികളടക്കം എട്ട് പേർ വെന്തുമരിച്ചു. “ഭയങ്കരമായ അക്രമവും തീവെട്ടിക്കൊള്ളയും രാംപൂർഹട്ട് ബിർഭും സൂചിപ്പിക്കുന്നത് സംസ്ഥാനം അക്രമസംസ്കാരത്തിന്റെയും നിയമരാഹിത്യത്തിന്റെയും പിടിയിലാണെന്നാണ്,” ഗവർണർ ട്വീറ്റ് ചെയ്തത്.സംഭവം സംസ്ഥാനത്തെ ക്രമസമാധാന തകർച്ചയുടെ സൂചനയാണെന്നും ഗവർണർ പറഞ്ഞു. മുൻകരുതലുകൾ ഉണ്ടായിട്ടും യാഥാർത്ഥ്യത്തിൽ പ്രതിഫലിക്കാത്ത പക്ഷപാതപരമായ താൽപ്പര്യങ്ങൾക്ക് അപ്പുറം ഭരണകൂടം ഉയരേണ്ടതുണ്ട്,” ട്വിറ്റർ പോസ്റ്റിനൊപ്പം അറ്റാച്ചുചെയ്ത വീഡിയോ സന്ദേശത്തിൽ ധൻഖർ പറഞ്ഞു.
വിഷയം പൊലീസിന്‍റെ അധികാരപരിധിയില്‍ നിന്ന് കൈകാര്യം ചെയ്യാൻ ട് ആവശ്യപ്പെട്ട ഗവർണർ, സംഭവത്തെക്കുറിച്ച് അടിയന്തരമായി ഇടപെട്ട് റിപ്പോര്‍ട്ട് തരുവാന്‍ സംസ്ഥാന ചീഫ് സെക്രട്ടറിയോട് ആവശ്യപ്പെട്ടു. പശ്ചിമ ബംഗാളിൽ മനുഷ്യാവകാശങ്ങൾ നശിച്ചുവെന്നും നിയമവാഴ്ച തകർന്നുവെന്നും ഗവര്‍ണര്‍ ആരോപിച്ചു.ഗവര്‍ണറിന്‍റെ പ്രസ്ഥാവനകള്‍ക്കെതിരെയാണ് മുഖ്യമന്ത്രി രംഗത്തു വന്നത്.
ഗവര്‍ണറുടെ അഭിപ്രായങ്ങള്‍ക്ക് രാഷട്രീയമുഖമുണ്ട്.അതു സര്‍ക്കാരിനെതിരാണ്.അതിനാല്‍ മറ്റ് പാര്‍ട്ടികളും പിന്തുയ്ക്കുന്നത്. ഗവര്‍ണര്‍ക്ക് അയച്ച കത്തില്‍ മമത സൂചിപ്പിക്കുന്നു. നിരവധി ആളുകള്‍ മരിക്കാനിടയായ സാഹചര്യത്തില്‍ ദുഖമുണ്ടെന്നും തൃണമൂല്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷകൂടിയായ മമത ബാനര്‍ജി പറഞ്ഞു
English Summary: Eight killed in Rampurhat: Mamata blames governor for politics
You may also like this video: