Site iconSite icon Janayugom Online

ഫോണിന്റെ ചാര്‍ജര്‍ പൊട്ടിത്തെറിച്ച് എട്ട് മാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം

phonephone

ഉത്തര്‍പ്രദേശില്‍ ഫോണ്‍ ചാര്‍ജര്‍ പൊട്ടിത്തെറിച്ച് എട്ടുമാസം പ്രായമുള്ള കുട്ടി മ രിച്ചു. ബറേലിയിലെ ഫരീദ്പൂർ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. കുഞ്ഞ് ഉറങ്ങിക്കിടക്കുന്നതിനടുത്ത് ചാർജ് ചെയ്തുകൊണ്ടിരുന്ന കീപാഡ് ഫോണിലെ ബാറ്ററി പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്. കുസും കശ്യപ്- സുനില്‍ കുമാര്‍ ദമ്പതികളുടെ മകളാണ് മരിച്ചത്. ചാര്‍ജ് ചെയ്യാനിട്ടിരുന്ന ഫോണ്‍ കുഞ്ഞിനെ കിടത്തിയിരുന്ന കട്ടിലിന്റെ അറ്റത്തായിരുന്നുവെച്ചിരുന്നത്. വൈദ്യുത കണക്ഷനില്ലാത്തതിനാൽ സാളാർ പ്ലേറ്റും ബാറ്ററിയും ഉപയോഗിച്ചാണ് മൊബൈൽ ഫോണുകൾ ചാർജ് ചെയ്തിരുന്നത്. ചാർജ് ചെയ്യുന്നതിനിടെ ഫോണിന്‍റെ ബാറ്ററി പൊട്ടിത്തെറിക്കുകയും കയർകട്ടിലിന് തീപ്പിടിക്കുകയുമായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ കുഞ്ഞിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. അപകടസമയത്ത് അമ്മ കുഞ്ഞിന് സമീപത്ത് ഉണ്ടായിരുന്നില്ല. കുട്ടികൾ ഉറങ്ങിക്കിടന്ന മുറിയിൽ നിന്ന് ഉച്ചത്തിലുള്ള ശബ്ദം കേൾക്കുകായിരുന്നെന്ന് പ്രദേശവാസികൾ പറഞ്ഞു. ഫോൺ യുഎസ്ബി കേബിൾ ഉപയോഗിച്ചാണ് ചാർജ് ചെയ്തത്. അഡാപ്റ്റർ ഉപയോഗിച്ചിരുന്നില്ല. ഇതാവാം അപകടത്തിന് കാരണമെന്നും ബന്ധു അജയ് കുമാർ പറഞ്ഞു.
മൊബൈൽ പൊട്ടിത്തെറിച്ചാണ് പെൺകുഞ്ഞ് മരിച്ചതെന്ന് അന്വേഷണത്തിൽ കണ്ടെത്തി. ആറുമാസം മുമ്പാണ് കുസും ഫോണ്‍ വാങ്ങിയത്. വാങ്ങിയ സമയത്ത് ഫോണിന്റെ ബാറ്ററി വീര്‍ത്തിരുന്നതായും അവര്‍ പറഞ്ഞു. അതേസമയം സംഭവത്തിൽ കുടുംബം പരാതി നൽകിയിട്ടില്ലെന്നും പൊലീസ് അറിയിച്ചു.

Eng­lish Sum­ma­ry: Eight-month-old baby di es after phone charg­er explodes

You may like this video also

Exit mobile version