Site iconSite icon Janayugom Online

എട്ടുമാസം ഗർഭിണിയായ ആദിവാസി യുവതിയെ കാണാതായി; തിരച്ചില്‍ ഊർജിതം

വയനാട് അട്ടമല സ്വദേശിനിയും എട്ടുമാസം ഗർഭിണിയുമായ ആദിവാസി യുവതി ലക്ഷ്മിയെ കാണാതായി. ഇന്നലെ (ചൊവ്വാഴ്ച) വൈകുന്നേരം മുതൽ യുവതിയെ തിരികെ താമസസ്ഥലത്ത് എത്താത്തതിനെ തുടർന്ന് ഇന്ന് രാവിലെ വനം വകുപ്പും പൊലീസും സംയുക്തമായി വിപുലമായ തിരച്ചിൽ ആരംഭിച്ചു. കാണാതായ ലക്ഷ്മി, ഏറാട്ട് കുണ്ട എന്ന വനമേഖലയിൽ താമസിക്കുന്ന അഞ്ച് ആദിവാസി കുടുംബങ്ങളിൽ ഒരംഗമാണ്. ഈ പ്രദേശം ചൂരൽമലയിൽ നിന്ന് ഏകദേശം നാല് കിലോമീറ്റർ അകലെയാണ് സ്ഥിതി ചെയ്യുന്നത്. ഈ വിഭാഗത്തിൽപ്പെട്ട ആളുകൾ പതിവായി ഭക്ഷ്യവസ്തുക്കൾ ശേഖരിക്കുന്നതിനും മറ്റുമായി വനത്തിൽ പോകാറുണ്ട്.

പതിവുപോലെ ഭക്ഷ്യവസ്തുക്കൾ തേടി വനത്തിലേക്ക് പോയ ലക്ഷ്മിയെ ഇന്നലെ വൈകുന്നേരമായിട്ടും കാണാതിരുന്നതിനെ തുടർന്നാണ് ബന്ധുക്കൾക്കിടയിൽ ആശങ്കയുണ്ടായത്. ഇന്ന് രാവിലെയും യുവതിയെ കണ്ടെത്താൻ കഴിയാതിരുന്നതോടെ ബന്ധുക്കൾ അധികൃതരെ വിവരമറിയിക്കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വനത്തിനുള്ളിൽ തിരച്ചിൽ ഊർജിതമാക്കിയത്.

Exit mobile version