Site iconSite icon Janayugom Online

ബംഗാളിൽ എട്ട് പേർ ജീവനോടെ ചുട്ടെരിക്കപ്പെട്ട സംഭവം; ഇരകൾക്ക് മർദനമേറ്റെതായി പോസ്റ്റുമോർട്ടം റിപ്പോർട്ട്

വെസ്റ്റ് ബംഗാളിൽ വീട്ടിനകത്ത് വെച്ച് എട്ടുപേർ ജീവനോടെ ചുട്ടെരിക്കപ്പെട്ട സംഭവത്തിൽ ഇരകൾക്ക് മർദനവുമേറ്റെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്. ബീർഭൂം ജില്ലയിലെ രാംപുർഹത്ത് നഗരത്തിനടുത്തുള്ള ബോഗ്തി ഗ്രാമത്തിൽ മൂന്നു സ്ത്രീകളും രണ്ടു കുട്ടികളുമടക്കം എട്ടുപേർ കൊല്ലപ്പെട്ട സംഭവത്തിലാണ് പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്തുവന്നത്.

ചൊവ്വാഴ്ചയാണ് ഇവരെ ആരെക്കെയോ ചേര്‍ന്ന് ജീവനോടെ തീകൊളുത്തിയത്. കൊല്ലപ്പെടുന്നതിന് മുന്‍പ് ഇവർ ക്രൂരമായി മർദിക്കപ്പെട്ടുവെന്നാണ് പ്രാഥമിക ഫോറൻസിക് പരിശോധനയിലെ റിപ്പോര്‍ട്ട്. തിങ്കളാഴ്ച വൈകീട്ട് നടന്ന പ്രാദേശിക തൃണമൂൽ കോൺഗ്രസ് നേതാവ് ബാദു ഷെയ്ഖിന്റെ കൊലപാതകത്തില്‍ 20 പേർ പിടിയിലായിട്ടുണ്ട്. സംഭവശേഷം പൊലീസുകാരടക്കം നിരവധി ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്തു. 

Eng­lish Summary:Eight peo­ple burnt alive in Ben­gal; Post-mortem report states that the vic­tims were tortured
You may also like this video

Exit mobile version