Site iconSite icon Janayugom Online

പിറന്നാളാഘോഷിക്കുന്നതിനിടെ വിഷപ്പുക ശ്വസിച്ച് കുട്ടികള്‍ ഉള്‍പ്പെടെ എട്ടുപേര്‍ മരിച്ചു

gasgas

ഇറാനില്‍ പിറന്നാളാഘോഷിക്കുന്നതിനിടെ വിഷപ്പുക ശ്വസിച്ച് എട്ടുപേര്‍ മരിച്ചു. ടെഹ്‌റാനില്‍ ഭൂഗർഭ റസ്‌റ്റോറന്റിലുണ്ടായ തീപിടിത്തത്തിനുപിന്നാലെയാണ് വിഷപ്പുക വ്യാപിച്ചത്. മരിച്ച എട്ട് പേരിൽ നാല് കുട്ടികളും ഉൾപ്പെട്ടിട്ടുണ്ട്. തലസ്ഥാനത്തിന് പടിഞ്ഞാറുള്ള ആൻഡിഷെ പട്ടണത്തിൽ ചൊവ്വാഴ്ച വൈകുന്നേരമാണ് തീപിടുത്തമുണ്ടായതെന്ന് ഔദ്യോഗിക വാർത്താ ഏജൻസിയായ ഐആർഎൻഎ റിപ്പോർട്ട് ചെയ്തു.
ഏഴു പേർ സംഭവസ്ഥലത്തുവെച്ചും മൂന്നുവയസ്സുള്ള ഒരു കുട്ടി ആശുപത്രിയിലുമാണ് മരിച്ചത്. തീ പെട്ടെന്ന് റെസ്റ്റോറന്റിലുടനീളം പടർന്നതായി കൗണ്ടി പ്രോസിക്യൂട്ടർ ഹമീദ് അസ്ഗരി പറഞ്ഞു. തീ നിയന്ത്രണവിധേയമാക്കിയതായും അധികൃതര്‍ അറിയിച്ചു. 

Eng­lish Sum­ma­ry: Eight peo­ple, includ­ing chil­dren, di-ed after inhal­ing poi­son dur­ing a birth­day party

You may like this video also

Exit mobile version