വിവാഹസംഘം സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ട് പ്രതിശുരത വരനുള്‍പ്പെടെ ഒരു കുടുംബത്തിലെ ഏട്ട് പേര്‍ മരിച്ചു. രണ്ടുപേര്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലാണ്. ഉത്തര്‍ പ്രദേശിലെ സംഭാല്‍ ജില്ലയിലെ ജെവനായി ഗ്രാമത്തില്‍ വെള്ളിയാഴ്ച രാവിലെ ആറരയോടെയാണ് സംഭവം.
വിവാഹവേദിയിലേക്ക് പുറപ്പെട്ട കാറില്‍ പത്തുപേരാണ് ഉണ്ടായിരുന്നത്. അമിത വേഗത്തിലായിരുന്ന എസ് യുവി കാര്‍ നിയന്ത്രണം നഷ്ടപ്പെട്ട് സമീപത്തെ ഒരു കോളേജിന്റെ ചുറ്റുമതിലില്‍ ഇടിച്ച് മറിയുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. പ്രതിശ്രുതവരന്‍ സൂരജ് (24) തല്‍ക്ഷണംമരിച്ചു. സൂരജിന്റെ സഹോദരന്റെ ഭാര്യ ആശ(26), സഹോദരന്റെ മകള്‍ ഐശ്വര്യ(2), മകന്‍ വിഷ്ണു(6), ബന്ധുക്കളായ നാല് പേര്‍ എന്നിവരാണ് ജീവന്‍ നഷ്ടമായ മറ്റുള്ളവര്‍. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് സൗത്ത് അഡീഷണല്‍ എസ്പി അനുകൃതി ശര്‍മ പറഞ്ഞു.

