Site iconSite icon Janayugom Online

കേരളം ഉള്‍പ്പെടെ രാജ്യത്തെ എട്ട് സംസ്ഥാന- കേന്ദഭരണപ്രദേശങ്ങളില്‍ അടുത്ത അഞ്ച് ദിവസം മഴയുണ്ടാകുമെന്ന് കാലാവസ്ഥാ കേന്ദ്രം

രാജ്യത്ത് വിവിധ സംസ്ഥാനങ്ങളില്‍ അടുത്ത അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ കേന്ദ്രം. പശ്ചിമ മേഖലയില്‍ നിന്നെത്തുന്ന കാറ്റാണ് ചിലയിടങ്ങളില്‍ ഒറ്റപ്പെട്ട മഴയുണ്ടാകാനുള്ള കാരണമെന്നും കാലാവസ്ഥാവകുപ്പ് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. അഞ്ച് ദിവസം വരെ ശക്തമായ മഴയുണ്ടാകാന്‍ ഇത് കാരണമാകും. എട്ട് സംസ്ഥാന- കേന്ദഭരണപ്രദേശങ്ങളില്‍ അഞ്ച് ദിവസം വരെ ശക്തമായ മഴയുണ്ടാകും. ജമ്മുകശ്മീര്‍, ഹിമാചല്‍ പ്രദേശ്,ആന്ധ്രാപ്രദേശ്,കര്‍ണാടക, തമിഴ്‌നാട്, പുതുച്ചേരി, കേരളം എന്നിവിടങ്ങളിലും മഴ മുന്നറിയിപ്പുണ്ട്.

Eng­lish Sum­ma­ry: Eight states and union ter­ri­to­ries, includ­ing Ker­ala, will receive show­ers for the next five days, the Met office said

You may like this video also

Exit mobile version