Site iconSite icon Janayugom Online

ഇന്നും നാളെയും ട്രെയിന്‍ നിയന്ത്രണം; എട്ട് ട്രെയിനുകൾ റദ്ദാക്കി

ഇന്നും നാളെയും ട്രെ­യിന്‍ നിയന്ത്രണം. കേരളത്തിൽ സർവീസ് നടത്തുന്ന എട്ട് ട്രെയിനുകൾ റദ്ദാക്കി. 12 ട്രെയിനുകൾ ഭാഗികമായും ചിലത് പൂര്‍ണമായും പുനഃക്രമീകരിച്ചു. പുതുക്കാട് — ഇരിഞ്ഞാലക്കുട സെക്ഷനിൽ ബ്രിഡ്ജിന്റെ അറ്റകുറ്റപണികൾ നടക്കുന്നതിനെ തുടർന്നാണ് ട്രെയിനുകൾ റദ്ദാക്കാനും വഴിതിരിച്ചുവിടാനും തീരുമാനമായത്.

ഇന്ന് വൈകിട്ട് 5.30ന് മംഗലാപുരത്ത് നിന്ന് പുറപ്പെടേണ്ട ട്രെയിൻ നമ്പർ 16603 മംഗളൂരു സെൻട്രൽ‑തിരുവനന്തപുരം സെൻട്രൽ മാവേലി എക്സ്പ്രസ്, വൈകിട്ട് 5.40ന് എറണാകുളത്ത് നിന്ന് പുറപ്പെടേണ്ട ട്രെയിൻ നമ്പർ 06018 എറണാകുളം ജങ്ഷൻ — ഷൊർണൂർ ജങ്ഷൻ മെമു എക്സ്പ്രസ്, വൈകീട്ട് 7.40 ന് എറണാകുളത്ത് നിന്ന് പുറപ്പെടേണ്ട ട്രെയിൻ നമ്പർ 06448 എറണാകുളം ജങ്ഷൻ — ഗുരുവായൂർ എക്സ്പ്രസ് എന്നിവയാണ് റദ്ദാക്കിയത്. ഇന്ന് ഉച്ചയ്ക്ക് 2.25 ന് മംഗളൂരു സെൻട്രൽ നിന്ന് പുറപ്പെടേണ്ട ട്രെയിൻ നമ്പർ 16348 മംഗളൂരു സെൻട്രൽ — തിരുവനന്തപുരം സെൻട്രൽ ഡെയ്ലി എക്സ്പ്രസ് ഏഴ് മണിക്കൂർ വൈ­കി 21.25 ന് ഷെഡ്യൂൾ ചെയ്തു.

Eng­lish Sum­ma­ry: Eight trains were cancelled
You may also like this video

Exit mobile version