Site iconSite icon Janayugom Online

എട്ട് യുദ്ധങ്ങൾ ഇതുവരെ അവസാനിപ്പിച്ചു : അവകാശവാദം ആവർത്തിച്ച് ട്രംപ്

ഇന്ത്യ- പാകിസ്ഥാൻ സംഘർഷം താനാണ് പരിഹരിച്ചതെന്ന അവകാശവാദം വീണ്ടും ഉയർത്തി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ദശലക്ഷക്കണക്കിന് ജീവൻ രക്ഷിച്ചതിന് പാകിസ്ഥാൻ തന്നെ അഭിനന്ദിച്ചെന്നും ട്രംപ് പറഞ്ഞു. ഫ്ലോറിഡയിലെ മാർ‑എ-ലാഗോയിൽ, പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത്, നാവിക സെക്രട്ടറി ജോൺ ഫെലൻ, സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ എന്നിവർക്കൊപ്പം നടത്തിയ വാർത്താസമ്മേളനത്തിലായിരുന്നു ട്രംപിന്റെ പ്രസ്താവന.

പാകിസ്ഥാനും ഇന്ത്യയും തമ്മിലുള്ള സാധ്യതയുള്ള ആണവയുദ്ധം ഞങ്ങൾ അവസാനിപ്പിച്ചു. 10 ദശലക്ഷത്തോളം ജീവൻ രക്ഷിച്ചു. ഏകദേശം എട്ടോളം യുദ്ധങ്ങൾ താൻ അവസാനിപ്പിച്ചു. ഇതുവരെ പരിഹരിക്കാൻ കഴിയാത്തത് റഷ്യയും ഉക്രെയ്നും തമ്മിലുള്ള സംഘർഷമാണ്- ട്രംപ് അവകാശപ്പെട്ടു.

ഏപ്രിൽ 22‑ന് 26 പേരുടെ മരണത്തിന് കാരണമായ പഹൽഗാം ആക്രമണത്തിന് പിന്നാലെ, പാകിസ്ഥാനിലെയും പാക് അധിനിവേശ കശ്മീരിലെയും ഭീകര കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് മെയ് 7‑നാണ് ഇന്ത്യ ഓപ്പറേഷൻ സിന്ദൂർ ആരംഭിച്ചത്. നാല് ദിവസങ്ങൾക്ക് ശേഷം, മെയ് 10 ന് സംഘർഷം അവസാനിപ്പിക്കാൻ ഇന്ത്യയും പാകിസ്ഥാനും ധാരണയിലെത്തി. 

Exit mobile version