പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച കേസിലെ പ്രതിക്ക് കാട്ടാക്കട അതിവേഗ പോക്സോ കോടതി എട്ടുവർഷം കഠിനതടവും 30,000 രൂപ പിഴയും ശിക്ഷയും വിധിച്ചു. വിളപ്പിൽ നെടുംകുഴി ആഴാന്തകുഴിവിള വീട്ടിൽ കണ്ണ(30) നെയാണ് കാട്ടാക്കട അതിവേഗ പോക്സോ കോടതി ജഡ്ജി എസ്. രമേഷ്കുമാർ ശിക്ഷിച്ചത്. പിഴത്തുക അതിജീവിതക്ക് നൽകണമെന്നും പിഴയൊടുക്കിയില്ലെങ്കിൽ പ്രതി അഞ്ചുമാസം കൂടി കഠിനതടവ് അനുഭവിക്കണമെന്നും കോടതി പറഞ്ഞു. 2023ൽ മലയിൻകീഴ് പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ഡിആർ പ്രമോദ് ഹാജരായി.
പോക്സോ കേസിൽ എട്ടുവർഷം കഠിനതടവും പിഴയും

