Site iconSite icon Janayugom Online

സംസ്ഥാനത്ത് എട്ടാം ക്ലാസ് ഇന്ന് മുതൽ

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ എട്ടാം ക്ലാസ് ഇന്ന് ആരംഭിക്കും. ഈ മാസം ഒന്നിന് ആരംഭിച്ച മറ്റ് ക്ലാസുകൾപോലെ ബയോബബിൾ മാതൃകയിൽ ബാച്ചുകളായാണ് ക്ലാസുകൾ. ഒമ്പത്, പ്ലസ് വൺ ക്ലാസുകൾ 15ന് ആരംഭിക്കും. പഠന നിലവാരം പരിശോധിക്കുന്നതിനുള്ള നാഷണൽ അച്ചീവ്മെന്റ് സർവേ 12 ന് നടക്കുന്ന പശ്ചാത്തലത്തിലാണ് എട്ടാം ക്ലാസ് നേരത്തെ തുടങ്ങുന്നത്. 15 മുതൽ എട്ട്, ഒൻപത് ക്ലാസുകൾ ആരംഭിക്കുമെന്നാണ് നേരത്തെ പ്രഖ്യാപിച്ചിരുന്നത്. നിലവിൽ പ്ലസ് വൺ പ്രവേശനത്തിനുള്ള സ്കൂൾ മാറ്റ അപേക്ഷാ നടപടി പൂർത്തിയായാൽ ഉടൻ ആവശ്യകത പരിശോധിച്ച് സർക്കാർ സ്കൂളുകളിൽനിന്ന് അധികബാച്ചിനുള്ള അപേക്ഷ സ്വീകരിക്കും. താലൂക്ക് അടിസ്ഥാനത്തിൽ സാധ്യത പരിഗണിച്ചാണ് അധികബാച്ച് അനുവദിക്കുക.

ENGLISH SUMMARY:Eighth class in the state from today
You may also like this video

YouTube video player
Exit mobile version