Site icon Janayugom Online

വീണ്ടു കീറിയ പാദങ്ങള്‍, മുഷിഞ്ഞ വസ്ത്രം; കര്‍ഷക പ്രക്ഷോഭം തിളയ്ക്കുന്നു : മുട്ടു മടക്കി ഷിന്‍ഡെ സര്‍ക്കാര്‍

വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് മഹാരാഷ്ട്രയിലെ കര്‍ഷകരും ആദിവാസി വിഭാഗവും നടത്തുന്ന സമരം അനുനയിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍. നാസിക്കില്‍ നിന്ന് മുംബൈയിലേക്കുള്ള കര്‍ഷക മാര്‍ച്ച് ദേശീയ ശ്രദ്ധ ആകര്‍ഷിച്ചതോടെയാണ് ബിജെപി മുന്നണി സര്‍ക്കാര്‍ കര്‍ഷകരുമായി ചര്‍ച്ച നടത്താന്‍ വീണ്ടും ശ്രമം ആരംഭിച്ചത്. വീണ്ടു കീറിയ പാദങ്ങള്‍, മുഷിഞ്ഞ വസ്ത്രം, വാറു പോയ ചെരുപ്പുകള്‍, പലരും ആശുപത്രിയില്‍. മഹാരാഷ്ട്രയിലെ നാസിക്കില്‍ നിന്നു മുംബൈയിലേക്കുള്ള കര്‍ഷക മാര്‍ച്ചിന്റെ ചിത്രമാണിത്. 200 കിലോമീറ്ററോളം ദൈര്‍ഘ്യമുള്ള മാര്‍ച്ചിന്റെ അഞ്ചാം ദിവസത്തെ കാഴ്ച. കടുത്ത ചൂടിനെയും പ്രതികൂല കാലവസ്ഥയും തരണം ചെയ്ത് തങ്ങളുടെ ആവശ്യങ്ങള്‍ നേടിയെടുക്കുന്നത് വരെ സമരമുഖത്ത് തുടരാനാണ് കര്‍ഷകരും ആദിവാസി ജന വിഭാഗവും തീരുമാനിച്ചിരിക്കുന്നത്.

പലരുടെയും പാദരക്ഷകള്‍ ഇതിനകം തേഞ്ഞു തീര്‍ന്നു. പലരും അവശരായി വഴിയില്‍ വിശ്രമിക്കുന്നു. ചുട്ടുപൊള്ളുന്ന വെയിലിനെ അവഗണിച്ചുള്ള യാത്രയുടെ ഫലമായി പലരുടെയും പാദങ്ങള്‍ നീരു വന്നു വീര്‍ത്തു. വിലയിടിവ് മൂലം നട്ടം തിരിയുന്ന ഉള്ളിക്കര്‍ഷകര്‍, ഭൂമിയിമേലുള്ള അവകാശത്തിനായി പോരാടുന്ന ആദിവാസി ഗോത്ര വിഭാഗം ജനങ്ങള്‍ സമരത്തില്‍ ഭാഗഭാക്കുന്നവരുടെ നിശ്ചയദാര്‍ഢ്യത്തിനു മുന്നില്‍ ഷിന്‍‍ഡെ സര്‍ക്കാര്‍ ആടി ഉലയുകയാണ്. സമരക്കാരുടെ ആവശ്യങ്ങള്‍ അംഗീകരിക്കാതെ വയ്യെന്ന നിലയില്‍ ചര്‍ച്ചയ്ക്ക് തയ്യറെടുക്കുയാണ് സര്‍ക്കാര്‍. മുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡെ, ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് എന്നിവരാണ് സമരക്കാരുമായി ചര്‍ച്ച നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്.

പ്രക്ഷോഭകരുടെ 40 ശതമാനത്തോളം ആവശ്യങ്ങളും അഗീകരിക്കാന്‍ സര്‍ക്കാര്‍ തയ്യറെണെന്നും ചര്‍ച്ചയില്‍ പങ്കെടുക്കണമന്നും സമരക്കാരോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. നാസിക്കിലെ ദിന്‍ഡോറി നഗരത്തില്‍ നിന്ന് 200 കിലോമീറ്റര്‍ അകെലയുള്ള മുബൈയിലോക്കുള്ള മാര്‍ച്ചില്‍ ആയിരക്കണക്കിനു കര്‍ഷകരാണ് പങ്കെടുക്കുന്നത്. ഉള്ളി ക്വിന്റലിനു 600 വീതം ധനസഹായം അനുവദിക്കുക, തടസവില്ലതെ വൈദ്യുതി ലഭ്യമാക്കുക, കാര്‍ഷിക വായ്പകള്‍ എഴുതി തള്ളുക എന്നിവയാണ് പ്രക്ഷോഭകരുടെ ആവശ്യം.

Eng­lish Sum­ma­ry: Eknath Shinde To Meet Farmers
You may also like this video

Exit mobile version